India

‘ഇന്ത്യയുമായി പുതിയ ബന്ധം ആരംഭിച്ചു’; ചർച്ചയായി ഷി ജിൻപിങ്ങ് പ്രസിഡന്റ് ദ്രൗപതി മുർമുവിവിന് അയച്ച കത്ത്

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങ് ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് അയച്ച സ്വകാര്യ കത്ത് ചർച്ചയാകുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യാപാരയുദ്ധം ശക്തമാക്കിയപ്പോൾ, ഇന്ത്യയുമായി പുതിയ ബന്ധം ആരംഭിച്ചതായി കത്തിൽ ജിൻപിങ്ങ് സൂചിപ്പിക്കുന്നു. കത്ത് സ്ഥിരീകരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട്. ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇന്ത്യയുടെ […]

India

രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം. സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ […]

India

അമേരിക്കയുടെ അധിക തീരുവ; രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച

അമേരിക്കയുടെ അധിക തീരുവ നിലവിൽ വന്നതോടെ രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡോളറിന് എതിരെ മൂല്യം 88.29 ആയി ഇടിഞ്ഞു. ഫെബ്രുവരിയിലെ 87.95 ആയിരുന്നു ഇതുവരെയുള്ള താഴ്ന്ന നിലവാരം. ഇന്ത്യയ്ക്ക് മേൽ അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതാണ് രൂപയുടെ മൂല്യത്തിന് തകർച്ചയ്ക്ക് […]

India

ഒരൊറ്റ വീട്ടിൽ 947 വോട്ടർമാർ, ബിഹാർ വോട്ടർ പട്ടികയിൽ വൻ ക്രമക്കെട്; പുതിയ ആരോപണവുമായി രാഹുൽ ഗാന്ധി

ബിഹാറിലെ ബോധ്ഗയയിലെ നിദാനി ഗ്രാമത്തില്‍ ഒരു വീട്ടുനമ്പറില്‍ 947 വോട്ടര്‍മാരുണ്ടെന്ന പുതിയ ആരോപണവുമായി കോൺഗ്രസ്. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നിദാനിയിലെ വീട്ടുനമ്പര്‍ ആറില്‍ ഏകദേശം 947 വോട്ടര്‍മാരെ ചേര്‍ത്തതായി പാര്‍ട്ടി ആരോപിച്ചു. സാമൂഹികമാധ്യമമായ എക്‌സിലൂടെ […]

India

‘പ്രതിഭകളുടെ ഊർജ കേന്ദ്രമാണ് ഇന്ത്യ, ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാൻ’: പ്രധാനമന്ത്രി

ഇന്ത്യയുടെ വികസനത്തിൻ്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ജപ്പാൻ. ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ജപ്പാൻ പങ്കാളിത്തം പരസ്പര വിശ്വാസത്തിൻ്റെ പ്രതീകമായി മാറിയെന്നും ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ സംയുക്ത സാമ്പത്തിക ഫോറത്തെ […]

India

പ്രധാനമന്ത്രി ജപ്പാനില്‍; ലക്ഷ്യം അമേരിക്കയുടെ പിഴച്ചുങ്കത്തെ നേരിടല്‍?

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടുദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ഏഴു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ജപ്പാന്‍ സന്ദര്‍ശനം ആണിത്. പതിനഞ്ചാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചര്‍ച്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, ശാസ്ത്ര […]

India

അമേരിക്കയുടെ അധികതീരുവ പ്രാബല്യത്തിൽ‌; ട്രംപിന്റെ ഫോൺ കോൾ നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ഫോൺ കോളിന് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളുമായി വ്യാപാരതർക്കം വർധിച്ചു വരുന്നതിനിടെ നരേന്ദ്രമോദി കോളുകൾ നിരസിച്ചതായി ജർമൻ പത്രം റിപ്പോർട്ട് ചെയ്തു. നാല് തവണ ട്രംപ് വിളിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ കോളിനോട് പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യയും പാകിസ്താനുമായുള്ള ആണവയുദ്ധം […]

India

രാഹുൽ ഗാന്ധിയുടെ ‘വോട്ട് അധികാർ യാത്ര’ ഏഴാം ദിവസത്തിലേക്ക്

ബീഹാർ വോട്ടർ പരിഷ്കരണത്തിനെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്ര ഏഴാം ദിവസത്തിലേക്ക്. ഇന്ന് കതിഹാറിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പര്യടനം. ബീഹാറിലൂടെയുള്ള രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്ക് വലിയ ജനപങ്കാളിത്തമാണ് ഗ്രാമങ്ങളിൽ നിന്ന് ലഭിക്കുന്നത്.ഓരോ പ്രധാന കേന്ദ്രങ്ങളിലും ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ എതിരെയാണ് […]

Entertainment

രശ്‌മിക മന്ദാന ആയുഷ്മാൻ ഖുറാന വാംപയർ പ്രണയകഥ; ‘തമ’ ടീസർ പുറത്തിറങ്ങി

മാഡോക്ക് ഫിലിംസിൻ്റെ ഹൊറർ-കോമഡി യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ യുടെ ടീസർ പുറത്തിറങ്ങി. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഹൊറർ ജോണറിൽ ഒരു പുതിയ അനുഭവം നൽകുമെന്നാണ് സൂചന. ടീസറിലെ ദൃശ്യങ്ങൾ ഒരു വാംപയർ കഥയാണ് ചിത്രം പറയുന്നത് എന്നതിൻ്റെ […]

Automobiles

ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെ വില കുറയും?; ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ കേന്ദ്രം

ദീപാവലി സമ്മാനമായി കേന്ദ്രസര്‍ക്കാര്‍ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ജിഎസ്ടി നിരക്ക് പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ദീപാവലി സമ്മാനമായി കാറുകളുടെയും ഇരുചക്ര […]