World

ഭാരക്കുറവ് തോന്നിക്കുന്ന ശരീരം, ഒട്ടിയ കവിൾ; സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക

അഞ്ച് മാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജയായ നാസ ശാസ്ത്രജ്ഞ സുനിത വില്യംസിന്‍റെ ആരോഗ്യത്തിൽ ആശങ്ക. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സുനിതയുടെ ആരോഗ്യത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായി ജൂണിലാണ് സുനിത വില്യംസും സഹയാത്രികനായ സഹയാത്രികനായ ബാരി വിൽമോറും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയത്. ഇവർക്ക് […]

India

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സിൽ കുറിച്ച അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര […]

India

2036ലെ ഒളിംപിക്‌സ് നടത്താന്‍ ഇന്ത്യ റെഡി; അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കത്ത് കൈമാറി

ന്യൂഡല്‍ഹി: 2036 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചുള്ള കത്ത് ഇന്ത്യ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറി. ഒക്ടോബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ച് കത്ത് നല്‍കിയതെന്ന് കായിക മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. പാരാലിംപിക്‌സും നടത്താന്‍ തയ്യാറാണെന്നും ഇന്ത്യ ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മറ്റിക്ക് കൈമാറിയ കത്തില്‍ പറയുന്നു. ‘ഈ മഹത്തായ […]

India

സ്വന്തം മണ്ണില്‍ ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് കാരണമെന്ത്?; വിശദീകരിച്ച് സുനില്‍ ഗാവസ്‌കര്‍

ന്യൂഡല്‍ഹി: സ്വന്തം മണ്ണില്‍ ഇത്രയും വലിയ തോല്‍വി അടുത്തകാലത്തൊന്നും ഇന്ത്യ നേരിട്ടിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ പരാജയപ്പെട്ട ഇന്ത്യയുടെ ബാറ്റിങ്ങിനെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. സ്പിന്‍ പിച്ചില്‍ രാജക്കന്മാര്‍ എന്ന പ്രശസ്തി നേടിയിട്ടുള്ള ഇന്ത്യയുടെ ബാറ്റര്‍മാര്‍ പരാജയപ്പെടാനുള്ള കാരണം വിശദീകരിക്കുകയാണ് […]

India

‘ക്ഷേത്രം ആക്രമിച്ച സംഭവം,കാന‍ഡ നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നു’; പ്രധാനമന്ത്രി

കാനഡയിൽ ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം ആക്രമണങ്ങൾ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുർബലപ്പെടുത്തില്ല. കനേഡിയൻ സർക്കാർ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാർഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ക്ഷേത്രത്തിന് നേരെ ഖലിസ്ഥാൻ തീവ്രവാദികൾ നടത്തിയ […]

India

മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, കീവീസ് രണ്ടാം ഇന്നിങ്‌സില്‍ 171-9

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ തിരിച്ചുവരുന്നു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റെടുത്ത ആര്‍ അശ്വിനും ചേര്‍ന്നാണ് […]

Keralam

മലയാളികൾ കഠിനാധ്വാനികൾ, വരുംകാലങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ പുരോഗതി പ്രാപിക്കട്ടെ; കേരളപ്പിറവി ആശംസയുമായി നരേന്ദ്രമോദി

മലയാളികൾക്ക് കേരളപ്പിറവി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളികൾ കഠിനാധ്വാനികളെന്നും ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളമെന്നും ആശംസയിൽ പ്രധാനമന്ത്രി കുറിച്ചു. കേരളത്തിൽ നിന്നുള്ള ജനങ്ങൾ ലോകമെമ്പാടും, വിവിധ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇനിയും പുരോ​ഗതി കൈവരിക്കാൻ സാധിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കേരളപ്പിറവി ആശംസകൾ. മാസ്മരികമായ ഭൂപ്രകൃതിക്കും […]

India

മുന്നറിയിപ്പ് മറികടന്ന് റഷ്യയെ സഹായിച്ചു: അമേരിക്ക നാല് ഇന്ത്യൻ കമ്പനികളെ വിലക്കി

ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന 400 കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി. യുക്രെയിൻ എതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന തരത്തിൽ ഇടപെട്ടു എന്നാണ് കമ്പനികൾക്കെതിരായ കുറ്റം. 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് എതിരെയാണ് അമേരിക്കയുടെ നടപടി. റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുമായി […]

Business

ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ കുതിപ്പ്, 33 ശതമാനം വര്‍ധന

ന്യൂഡല്‍ഹി: ഏപ്രിലിനും സെപ്റ്റംബറിനുമിടയില്‍ ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ വര്‍ധന.കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ആപ്പിള്‍ ഐഫോണ്‍ കയറ്റുമതിയില്‍ 33 ശതമാനം വര്‍ധനയാണ് രേഖപ്പടുത്തിയത്. ഈ കാലയളവില്‍ അമേരിക്കന്‍ ടെക് ഭീമന്‍ 600 കോടി ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. […]

Health

കോവിഡിനെ പിന്തള്ളി ക്ഷയരോഗം മാരകമാകുന്നു, എംഡിആര്‍-ടിബി അതീവ അപകടകാരി; ലോകത്തെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയില്‍

ന്യൂഡല്‍ഹി: കോവിഡിനെ മറികടന്ന് ഏറ്റവും മാരകമായ രോഗമായി ക്ഷയരോഗം മാറുന്നുവെന്ന് ലോകാരോഗ്യ സംഘടന. ക്ഷയരോഗം പടരുന്നതില്‍ കഴിഞ്ഞ വര്‍ഷം വന്‍കുതിപ്പാണ് ഉണ്ടായത്. 2023 ല്‍ ലോകത്ത് 8.2 ദശലക്ഷം പേര്‍ക്കാണ് ക്ഷയം സ്ഥിരീകരിച്ചത്. ലോകത്തെ ക്ഷയരോഗബാധയില്‍ 26 ശതമാനവും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 […]