Sports

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളി ശ്രീലങ്ക

ദുബായ്: വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. രാത്രി ഏഴരയ്ക്കാണ് മത്സരം. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ഹര്‍മന്‍പ്രീത് […]

India

ഹരിയാനയിൽ താമരപ്പാടങ്ങൾ വാടുന്നു; കേവല ഭൂരിപക്ഷം മറികടന്ന് കോൺഗ്രസ്

ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലേയ്ക്ക്. ലീഡ് നിലയിൽ കോൺഗ്രസ് കേവല ഭൂരിപക്ഷം കടന്നു. ഹരിയാനയിൽ കോൺഗ്രസിൻ്റെ ലീഡ് നില മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേയ്ക്ക് ഉയർന്നു. കോൺഗ്രസ് 67 സീറ്റിൽ ലീഡ് ചെയ്യുന്നു.ഹരിയാനയിലെ ലീഡ് നിലയിൽ കോൺഗ്രസ് 67 ബിജെപി 21 ഐഎൻഎൽഡി 01 ജെജെപി 00 എന്ന നിലയിലാണ്. ഹരിയാനയിലെ […]

India

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ എൻഐഎ റെയ്ഡ്

തീവ്രവാദ ബന്ധം സംശയിച്ച്‌ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കില്‍ എൻഐഎ […]

Sports

ബാറ്റിങ് വെടിക്കെട്ടില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ

കാന്‍പുര്‍ : മൂന്നുദിവസം മഴയില്‍ കുതിര്‍ന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഏകദിന ക്രിക്കറ്റിനെക്കാള്‍ ആവേശകരമായപ്പോള്‍ ഇന്ത്യക്ക് അവിസ്മരണീയ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. നാലാം ദിവസം ബംഗ്ലാദേശ് തുടങ്ങിയ ആക്രമണ ബാറ്റിങ്ങിനെ ഇന്ത്യ അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ കളി ഇന്ത്യയുടെ വരുതിയിലാകുകയായിരുന്നു.  ചുരുക്കത്തില്‍ രണ്ട് […]

Sports

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ടോടെ തുടങ്ങി ഇന്ത്യ

കാന്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ടോടെ തുടങ്ങി ഇന്ത്യ. ആറോവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സെന്ന നിലയിലാണ് ഇന്ത്യ യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശ് 233 റണ്‍സിന് പുറത്തായിരുന്നു.  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന […]

Sports

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനം ബംഗ്ലാദേശ് പൊരുതുന്നു

കാൻപുര്‍ : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ നാലാം ദിനം ബംഗ്ലാദേശ് പൊരുതുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് മൊമിനുള്‍ ഹഖിന്റെ സെഞ്ചുറിയാണ് കരുത്തായത്. നാലാം ദിനം തുടക്കത്തില്‍ […]

General

18 വയസ്സ് കഴിഞ്ഞവരുടെ ആധാര്‍; ഫീല്‍ഡ് വെരിഫിക്കേഷന്‍ നിര്‍ബന്ധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് മുമ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ച് ബോധ്യപ്പെടണമെന്ന് നിര്‍ദേശം. ആധാര്‍ എന്റോള്‍മെന്റ് സമയത്ത് നല്‍കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കിയശേഷമേ ഇനി ആധാര്‍ നല്‍കുകയുള്ളൂ. ഇതിനായി തദ്ദേശസ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വ്യാജ ആധാര്‍ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനാണ് […]

Sports

ഗാവസ്‌കറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; ജയ്‌സ്വാള്‍ തിരുത്തി 51 വര്‍ഷത്തെ ചരിത്രം

ചെന്നൈ: ബംഗ്ലാദേശിനെതിരായ ചെന്നൈ ടെസ്റ്റില്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കറിന്റെ ദീര്‍ഘകാല റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. തന്റെ പത്താം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്സ്വാള്‍, ആദ്യ 10 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഒരു ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. […]

Sports

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 515 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ 515 റണ്‍സിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ചെപ്പോക്കില്‍ 227 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 287-4 എന്ന നിലയില്‍ ഡിക്ലയർ ചെയ്തു. സെഞ്ചുറി നേടിയ ശുഭ്‌മാൻ ഗില്ലിന്റേയും (119*) ഋഷഭ് പന്തിന്റേയും (109) മികവിലായിരുന്നു മൂന്നാം ദിനം ആധിപത്യം […]

Sports

ബംഗ്ലാദേശിനെതിരേ ഇന്ത്യക്ക് ബാറ്റിങ് തകർച്ച

ചെന്നൈ : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇന്ത്യൻ രീതികളിൽ നിന്നു വ്യത്യസ്തമായി പേസ് ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാനായിരുന്നു ഇരു ക്യാപ്റ്റൻമാരുടെയും തീരുമാനം. ടോസ് ഭാഗ്യം തുണച്ചത് ബംഗ്ലാ ക്യാപ്റ്റൻ നജ്മുൾ ഹുസൈൻ ഷാന്‍റോയെ. ബൗളിങ് […]