Keralam

വേണാട് എക്സ്പ്രസിലെ ദുരിതയാത്ര; അന്വേഷണം നടത്തുമെന്ന് റെയിവേ, പരാതികൾ ശ്രദ്ധയിപ്പെടുത്തുമെന്ന് മന്ത്രി മന്ത്രി വി അബ്ദുറഹ്മാൻ

വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും ട്രയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും അധിക കോച്ച് അനുവദിക്കുകയെന്നും ഇക്കാര്യം പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി.കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് റെയിൽവേ ഇത് സംബന്ധിച്ച ഉറപ്പുനൽകിയത്. വേണാട് എക്സ്പ്രസിലെ തിക്കും തിരക്കുമാണ് […]

Keralam

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി. ബ്രോഡ്‌ഗേജ് ഇരട്ടപ്പാതയ്ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം നടക്കുന്നത്. ശബരിമല ഭക്തരുടെ സ്വപ്‌ന പദ്ധതിക്കാണ് ഇപ്പോള്‍ അന്തിമ അനുമതിയായിരിക്കുന്നത്.  പദ്ധതിക്കായി ആകെ 6450 കോടി രൂപയാണ് ചെലവായി പ്രതീക്ഷിക്കുന്നത്. പാതയുടെ ആകെ ദൂരം […]

India

ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി ; അട്ടിമറിയെന്ന് സംശയം

ഉത്തര്‍പ്രദേശില്‍ സബര്‍മതി എക്‌സ്പ്രസ് പാളം തെറ്റി. ശനിയാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. സംഭവത്തില്‍ അട്ടിമറി സംശയിക്കുന്നതായും റെയില്‍വേ അറിയിച്ചു. കാണ്‍പൂരിനും ഭീംസെന്‍ സ്റ്റേഷനും ഇടയിലുണ്ടായ അപകടത്തില്‍ ട്രെയിനിന്റെ 20 കോച്ചുകളെങ്കിലും പാളം തെറ്റിയതായാണ് റിപ്പോര്‍ട്ട്. അട്ടിമറി സംഭവം പരിശോധിക്കുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. സബര്‍മതി എക്സ്പ്രസിന്റെ […]

Keralam

ജോയിയുടെ മരണത്തില്‍ എല്ലാവരും ഉത്തരവാദികളാണെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : ജോയിയുടെ മരണത്തില്‍ എല്ലാവരും ഉത്തരവാദികളാണെന്ന് മന്ത്രി എം ബി രാജേഷ്. ആമയിഴഞ്ചാന്‍ തോട് അപകടത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിട്ടിണ്ട്. റെയില്‍വെക്ക് പറയാനുള്ളത് അമിക്കസ് ക്യുറിയോട് പറയട്ടെ. സംഭവത്തില്‍ റെയില്‍വേ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അപകടത്തിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. റെയില്‍വേയുടെ ഈ സമീപനം തിരുത്തണമെന്നും […]

Keralam

തൃശൂർ ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു

തൃശൂർ : ട്രെയിനിന്‍റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ് സംഭവം. എറണാകുളം – ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിന്‍റെ എൻജിനാണ് ബോഗിൽ നിന്ന് വേർപ്പെട്ടത്. ട്രെയിനിന് വേഗത കുറവായതിനാൽ അപകടം ഒഴിവായി. എൻജിൻ ഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്താണ് ബോഗിയും എഞ്ചിനും വേര്‍പെടാനുണ്ടായ കാരണമെന്ന് വ്യക്തമല്ല. […]

India

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലത്തിൽ ഇന്ത്യൻ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തി. വ്യാഴാഴ്ചയാണ് വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്. റെയിൽവേ സർവീസുകൾ ഉടൻ ആരംഭിക്കും. ഈ ലൈനിൽ റമ്പാൻ, റിയാസി ജില്ലകൾക്കിടയിലാണ് നിർമ്മിച്ചിരിക്കുന്നത്. റെയില്‍വേ നടത്തിയ പരീക്ഷണയോട്ടത്തില്‍ മണിക്കൂറില്‍ 40 […]

Keralam

ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം ; യുവതി ചികിത്സ തേടി

പാലക്കാട്: ട്രെയിന്‍ യാത്രക്കിടെ പാമ്പുകടിയേറ്റെന്ന് സംശയം. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയാണ് യാത്രക്കിടെ പാമ്പ് കടിച്ചെന്ന സംശയം പ്രകടിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായ ഗായത്രി (25) ഷൊര്‍ണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സ തേടി. ട്രെയിനിന്റെ ബര്‍ത്തില്‍ പാമ്പിനെ കണ്ടെന്ന് ചില യാത്രക്കാര്‍ പരാതിപ്പെട്ടു. റെയില്‍വേ പോലീസ് തെരച്ചില്‍ നടത്തുകയാണ്. പാമ്പിനെയൊന്നും കണ്ടെത്താനായില്ലെന്ന് […]

No Picture
India

തിരുവനന്തപുരം -മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് സമയത്തില്‍ മാറ്റം

കൊച്ചി: തിരുവനന്തപുരം -മംഗളൂരു സെന്‍ട്രല്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ (20632) സമയത്തില്‍ പുനഃക്രമീകരണം. തിരുവനന്തപുരത്ത് നിന്നും യാത്രയാരംഭിക്കുന്ന ട്രെയിനിന്റെ എറണാകുളം ജംഗ്ഷന്‍, തൃശ്ശൂര്‍, ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് സ്റ്റേഷനുകളിലെ സമയക്രമത്തിലാണ് മാറ്റം. മെയ് 13 മുതല്‍ പുതിയ സമയക്രമം നിലവില്‍ വരും. എറണാകുളം ജംഗ്ഷനില്‍ നിലവില്‍ […]

Keralam

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ റെയിൽവേക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. വേഗത നിയന്ത്രിക്കുന്നതിൽ റെയിൽവേക്ക് ശുഷ്കാന്തി ഉണ്ടായില്ല. വേഗ നിയന്ത്രണം ഉള്ള സ്ഥലത്ത് അമിതവേഗതയിലാണ് ട്രെയിൻ ഓടിയിരുന്നത് എന്ന് കണ്ടെത്തി. ലോക്കോ പൈലറ്റിനെതിരെ കേസെടുക്കാൻ നടപടി സ്വീകരിക്കും. പാലക്കാട് ഡിവിഷൻ മാനേജരുമായി ചർച്ച നടത്തും. വനം […]

India

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ. ജനറൽ കംപാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാൻ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ […]