വീണ്ടും 90ലേക്ക് അടുത്ത് രൂപ, 15 പൈസയുടെ നഷ്ടം; സെന്‍സെക്‌സ് 85,000ലേക്ക്, പൊള്ളി ഐടി ഓഹരികള്‍
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 15 പൈസയുടെ നഷ്ടത്തോടെ 89.90 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതുമാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നത് തുടരുകയാണ്. […]
