India

കനത്ത മൂടൽ മഞ്ഞ്; വിമാനങ്ങൾ വൈകും, യാത്രക്കാര്‍ക്ക് അറിയിപ്പുമായി ഇൻഡിഗോ

ന്യൂഡൽഹി: രാജ്യത്ത് കനത്ത മൂടൽ മഞ്ഞ് കാരണം വിമാനങ്ങള്‍ വൈകി ഓടാൻ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇൻഡിഗോ. ഉത്തരേന്ത്യയിൽ വിമാന സർവീസുകൾ പുനഃക്രമീകരിച്ചേക്കാമെന്ന് ഇൻഡിഗോ നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മൂടൽമഞ്ഞിൽ ആകാശം മൂടി കിടക്കുന്നു. ഇത് ദൃശ്യപരത കുറയ്‌ക്കുകയും സുഖമമായ വിമാന യാത്രയ്‌ക്ക് […]

India

‘എത്ര വലിയ വിമാന കമ്പനിയെങ്കിലും നടപടി ഉണ്ടാകും’, ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാന കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരു വിമാനക്കമ്പനിയെയും അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു പറഞ്ഞു. യാത്രികരുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. വിമാന കമ്പനികളെ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് […]

India

പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ; ഇന്ന് റദ്ദാക്കിയത് 400ഓളം സര്‍വീസുകള്‍

പ്രതിസന്ധി ഒഴിയാതെ ഇന്‍ഡിഗോ. പധാന നഗരങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ ഇന്നും റദ്ദാക്കി. പുതിയ പൈലറ്റ് റോസ്റ്റര്‍ മാനദണ്ഡങ്ങളില്‍ വിട്ടു വീഴ്ച്ച ഇല്ല എന്ന് കേന്ദ്രം. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ ഡിജിസിഎ വെട്ടിക്കുറച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ആകരുതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.  തുടര്‍ച്ചയായ എട്ടാം ദിനവും ഇന്‍ഡിഗോ […]

India

ഇന്‍ഡിഗോ സാധാരണ നിലയിലേക്ക്; യാത്രക്കാര്‍ക്ക് റീഫണ്ടായി ഇതുവരെ നല്‍കിയത് 610 കോടി രൂപ

ന്യൂഡല്‍ഹി: ഒരാഴ്‌ച നീണ്ട പ്രതിസന്ധികള്‍ക്ക് ശേഷം ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ സാധാരണനിലയിലേക്ക്. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം ഇതുവരെ റീഫണ്ടായി നല്‍കിയത് 610 കോടി രൂപയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ഞായറാഴ്‌ച (ഡിസംബര്‍ 7) രാത്രി എട്ടുമണിക്ക് മുന്‍പായി യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ […]

India

500 കിലോമീറ്റര്‍ വരെ പരമാവധി 7500, 1500 മുകളില്‍ 18,000 രൂപ; വിമാന ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ മാനദണ്ഡങ്ങളെ തുടര്‍ന്ന് പൈലറ്റുമാര്‍ അടക്കമുള്ള ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലം പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് മറ്റു കമ്പനികള്‍ വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ ഇടപെടലുമായി കേന്ദ്രം. ആഭ്യന്തര യാത്രക്കാരുടെ താത്പര്യാര്‍ഥം വിമാന ടിക്കറ്റ് നിരക്കിന് കേന്ദ്രസര്‍ക്കാര്‍ പരിധി […]

India

ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി, പിഴ ചുമത്താൻ ആലോചന

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി. പ്രശ്നം വ്യോമയാന മന്ത്രാലയം പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചു. ക്യാൻസലേഷൻ റീഫണ്ട്‌ നേരിട്ട് അക്കൗണ്ടുകളിൽ എത്തുമെന്ന് ഇൻഡിഗോ അറിയിച്ചു. ഇൻഡിഗോ അധികൃതരെ വ്യോമയാന മന്ത്രാലയം വിളിപ്പിച്ചു. 6 മണിക്ക് ഹാജരാകാനാണ് നിർദേശം. ഇൻഡിഗോക്ക് പിഴ ചുമത്താനും ആലോചന. പുതിയ വിമാന നിരക്കുകൾ വ്യോമയാന മന്ത്രാലയം […]

India

വിമാന സര്‍വീസ് പ്രതിസന്ധി: ഇന്‍ഡിഗോയ്ക്ക് ആശ്വാസം; തൊഴില്‍ സമയ ചട്ടത്തില്‍ ഇളവുകള്‍ അനുവദിച്ച് ഡിജിസിഎ

വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് നേരിയ ആശ്വാസം. ജീവനക്കാരുടെ തൊഴില്‍ സമയ ചട്ടത്തില്‍ ഇളവ് നല്‍കി ഡിജിസിഎ. അവധി മാനദണ്ഡത്തിന് ഉള്‍പ്പെടെയാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. വാരാന്ത്യ വിശ്രമത്തിന് പകരം അവധി ഉപയോഗിക്കുന്നത് നിരോധിച്ച ഉത്തരവാണ് പിന്‍വലിച്ചിരിക്കുന്നത്. തൊഴില്‍ ചട്ട നിമയങ്ങള്‍ മൂലം ഇന്‍ഡിഗോ വിമാന സര്‍വീസുകളിലുണ്ടായ പ്രതിസന്ധിയും യാത്രക്കാരുടെ പ്രയാസങ്ങളും […]

Travel and Tourism

മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു

മാഞ്ചസ്റ്റർ/ യു കെ: ഇംഗ്ലണ്ടിലെ യാത്രക്കാർക്ക് ആശ്വാസമായി മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിലേക്ക് നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ചു. ഇതോടെ, ലണ്ടന് പുറത്ത് ഇന്ത്യയിലെ മുംബൈയിലേക്കും ഡൽഹിയിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ലഭ്യമാക്കുന്ന യുകെയിലെ ഏക വിമാനത്താവളമായി മാഞ്ചസ്റ്റർ മാറി. ഇന്ത്യയിലെ പ്രമുഖ എയർലൈനായ […]

India

രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു, 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ

ഇന്ത്യൻ സംയുക്തസേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി രാജ്യത്തെ 16 വിമാനത്താവളങ്ങൾ അടച്ചു. വിവിധ ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള 165 ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ ബുധനാഴ്ച അറിയിച്ചു. അമൃത്സർ ഒപ്പം ശ്രീനഗർ വ്യോമാതിർത്തി നിയന്ത്രണങ്ങൾ കാരണം മെയ് 10 ന് പുലർച്ചെ വരെ അടച്ചിടും. ബുധനാഴ്ച രാവിലെ […]

Keralam

രണ്ട് വർഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡി​ഗോയിൽ ഡൽഹിയിൽ

കണ്ണൂർ: ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അവസാനമായി കാണാനായി ഡൽഹിയിലേക്ക് പോകാൻ വേണ്ടിയാണ് അദ്ദേഹം ഇൻഡി​ഗോയിൽ കയറിയത്. ഇന്നലെ രാത്രി കരിപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ജയരാജൻ ഡൽഹിക്ക് പോയത്. രണ്ട് വർഷത്തിനു […]