സർവീസ് റദ്ദാക്കൽ: ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴയിട്ട് ഡിജിസിഎ
രാജ്യത്തെ വ്യോമയാന ഗതാഗത്തെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ വിമാന സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തില്‍ ഇന്‍ഡിഗോയ്ക്ക് പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. 22.2 കോടി രൂപയാണ് വിമാന കമ്പനിക്ക് ഡിജിസിഎ പിഴ ചുമത്തിയത്. പിഴ തുകയ്ക്ക് പുറമെ 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഇന്‍ഡിഗോ ഹാജരാക്കണം. […]
