Keralam

ജനപ്രതിനിധികള്‍ക്ക് ‘സമ്മാനപ്പൊതി’യായി 45 ലക്ഷം കൊടുത്തു, പാര്‍ട്ടി തലപ്പത്തുള്ളവര്‍ക്കും പണം നല്‍കി; അനന്തു കൃഷ്ണന്റെ ഐപാഡില്‍ നിര്‍ണായക വിവരങ്ങള്‍

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങിയവരില്‍ ജനപ്രതിനിധികളുമെന്ന് തെളിയിച്ച് പ്രതി അനന്തുകൃഷ്ണന്റെ ഐപാഡില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍. ചില എംഎല്‍എമാരുടെ ഓഫിസുകളിലും എംപിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും പ്രതി അനന്തുകൃഷ്ണന്‍ പണമെത്തിച്ചതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇടപാടുകളുടെ രേഖകള്‍ ഐപാഡില്‍ ശേഖരിച്ചതാണ് ജനപ്രതിനിധികള്‍ക്കും കുരുക്കായിരിക്കുന്നത്. അനന്തുവിനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിവരികയാണ്. […]