World

ലെബനനില്‍ കരയുദ്ധം രൂക്ഷം; ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് ഇസ്രയേല്‍ സൈനികർ കൊല്ലപ്പെട്ടു, ഏഴ് പേർക്ക് പരുക്ക്

ലെബനനില്‍ ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടലില്‍ എട്ട് സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രയേല്‍ ഡിഫെൻസീവ് ഫോഴ്‌സ് (ഐഡിഎഫ്). ഇതിനുപുറമെ ഏഴ് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുള്ളതായും ഐഡിഎഫ് അറിയിച്ചു. ഇഗോസ്‍ യൂണിറ്റില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ നാല് സൈനികരും. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ഐഡിഎഫ് സമൂഹമാധ്യമമായ എക്‌സിലൂടെ പങ്കുവെച്ചിട്ടുണ്ട്. Captain Eitan Itzhak Oster, Captain Harel […]

World

ഇസ്രായേൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ മറുപടി കനക്കും; മുന്നറിയിപ്പുമായി ഇറാൻ

കഴിഞ്ഞ ദിവസം നടന്ന മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകാൻ ഇസ്രായേൽ ശ്രമിച്ചാൽ അതിനുള്ള മറുപടി കൂടുതൽ ശക്തമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി. കഴിഞ്ഞ ദിവസം ഇസ്രായേലിനെതിരെ ഇറാൻ തൊടുത്ത് വിട്ടത് 180ലധികം ഹൈപ്പര്‍സോണിക് മിസൈലുകളാണ്.ഇറാൻ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ […]

Uncategorized

ഇറാന്‍ രഹസ്യ വിഭാഗത്തിന്റെ തലവന്‍ ഇസ്രയേല്‍ ചാരൻ; വെളിപ്പെടുത്തലുമായി അഹമ്മദി നെജാദ്

ഇസ്രയേല്‍ ചാരവൃത്തി നേരിടാന്‍ ചുമതലപ്പെടുത്തിയ ഇറാന്‍ രഹസ്യ സേവന വിഭാഗത്തിന്റെ തലവന്‍ ഇസ്രയേലിന്റെ ചാരനാണെന്ന് ഇറാന്റെ മുന്‍ പ്രസിഡന്റ് മഹമ്മൂദ് അഹമദി നെജാദ്. ഇറാനിലെ ഇസ്രയേലിന്റെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന വ്യക്തി മൊസാദ് ഏജന്റാണെന്ന് 2021ഓടെ വ്യക്തമായതായി അഹമ്മദി നെജാദ് വെളിപ്പെടുത്തി. […]

World

ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ: നൂറിലധികം മിസൈലുകള്‍ വർഷിച്ചതായി റിപ്പോർട്ട്; തിരിച്ചടിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകള്‍ തൊടുത്തതായി ഇസ്രയേല്‍ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ജനങ്ങളെയെല്ലാം ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയതായും ഐഡിഎഫ് സമൂഹ മാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ഇസ്രയേലിലെ ഒരുകോടിയോളം വരുന്ന ജനങ്ങളെ ലക്ഷ്യമാക്കിയാണ് ഇറാന്റെ ആക്രമണമെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു. 250ലധികം മിസൈലുകള്‍ ഇസ്രയേലിലേക്ക് ഇറാൻ തൊടുത്തതായാണ് […]

World

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ബെയ്റൂട്ടില്‍ നടന്ന വ്യോമാക്രമണത്തിനിടെ

ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വധിച്ചതായി ഇസ്രയേൽ. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് ഇസ്രയേലി സൈന്യം കൊലപാതകവിവരം പുറംലോകത്തെ അറിയിച്ചത്. “ലോകത്തെ ഭീകരവാദവൽക്കരിക്കാൻ ഇനി ഹസൻ നസറുള്ളയ്ക്ക് സാധിക്കില്ല” എന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ ട്വീറ്റ്. വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തിൻ്റെ ലക്ഷ്യം നസറുള്ളയാണെന്ന പ്രഖ്യാപനം നേരത്തെ തന്നെ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. […]

World

2000 കോടി ഡോളറിന്റെ ആയുധങ്ങൾ ഇസ്രയേലിന് കൈമാറാനുള്ള വില്പന കരാറിൽ ഒപ്പിട്ട് അമേരിക്ക

ഗാസയിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ ആഗോള തലത്തിൽ വ്യപക വിമർശനം ഉയരുന്ന സാഹചര്യത്തിലും സയണിസ്റ്റ് ഭരണകൂടത്തിന് 2000 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാൻ അമേരിക്ക. യുദ്ധവിമാനങ്ങളും സൈനികോപകരണങ്ങളും ഉൾപ്പെടെ ഇസ്രയേലിന് വിൽക്കാനുള്ള കരാറിന് ചൊവ്വാഴ്ചയാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുമതി നൽകിയത്. പശ്ചിമേഷ്യയിൽ പുതിയ സംഘർഷസാധ്യതകൾ നിലനിൽക്കുന്ന […]

India

ഇസ്രയേലിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവീസുകളില്ല: എയർ ഇന്ത്യ

ഇസ്രയേൽ – ഇറാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയത് നീട്ടി. മധ്യ പൂർവ്വേഷ്യയിൽ സമാഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്സിൽ എയർ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും […]

World

കുട്ടികളോട് ക്രൂരത കാട്ടുന്ന രാജ്യങ്ങളിൽ ഇസ്രയേലിനെ ഉള്‍പ്പെടുത്തി യുഎന്‍; ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് നെതന്യാഹു

കുട്ടികള്‍ക്കെതിരെ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒടുവില്‍ ഇസ്രയേലിനെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം എട്ടുമാസം പിന്നിടുമ്പോഴാണ് യുഎന്നിന്റെ തീരുമാനം. ഐക്യരാഷ്ട്ര സഭയുമായുള്ള ബന്ധത്തെ തീരുമാനം ബാധിക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി. ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും ഇസ്രയേൽ പ്രതികരിച്ചു. എട്ടുമാസമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 13000 […]

World

ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സ്പെയിനും; ഇസ്രയേലിനെതിരെ അന്താരാഷ്ട്ര കോടതിയിലെ കേസിൽ കക്ഷിചേരും

ഗാസ മുനമ്പിലെ ഇസ്രയേല്‍ വംശഹത്യയ്‌ക്കെതിരെ അന്താരാഷ്ട്ര കോടതി മുമ്പാകെ (ഐസിജെ) ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ കക്ഷി ചേരുമെന്ന് അറിയിച്ച് സ്‌പെയിന്‍. വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറെസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അയര്‍ലന്‍ഡ്, ചിലി, മെക്‌സിക്കോ രാജ്യങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം കക്ഷി ചേര്‍ന്നിരുന്നു. വംശഹത്യ കണ്‍വെന്‍ഷന്റെ കീഴിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് […]

World

അമേരിക്കയുടെ ഗാസ വെടിനിർത്തല്‍ കരാർ അംഗീകരിച്ച് ഇസ്രയേല്‍

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച കരാർ ഇസ്രയേല്‍ അംഗീകരിക്കുന്നതായി ഇസ്രയേല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഓഫിർ ഫാക്കിനെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. “ബൈഡന്‍ മുന്നോട്ട് വച്ചിരിക്കുന്ന കരാർ ഞങ്ങള്‍ അംഗീകരിച്ചതാണ്. ഇതൊരു നല്ല കരാറല്ല. പക്ഷേ, ബന്ധികളെ […]