World

വെടിനിർത്തൽ കരാർ നിർദേശം മുന്നോട്ടു വെച്ച് ഇസ്രായേൽ; ഖത്തർ മുഖേന നിർദേശം ഹമാസിന് കൈമാറി

വാഷിങ്ടൺ: സമഗ്ര വെടിനിർത്തൽ കരാർ നിർദേശം ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മൂന്നു ഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഹമാസിന് ഇസ്രായേൽ കൈമാറിയതായി ബൈഡൻ അറിയിച്ചു. നിർദേശം ഹമാസ് അംഗീകരിച്ചില്ലെങ്കിൽ ആക്രമണം തുടരും എന്നാണ് ഇസ്രായേൽ അറിയിച്ചതെന്നും ബൈഡൻ വ്യക്തമാക്കി. […]

World

ടെല്‍ അവീവിലേക്ക് വന്‍ റോക്കറ്റ് വര്‍ഷം; ഇസ്രയേലിനെതിരേ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്

ഇസ്രയേലിനെതിരേ വീണ്ടും മിന്നലാക്രമണവുമായി ഹമാസ്. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫായില്‍ നിന്ന് കുറഞ്ഞത് എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തത്. ഇതില്‍ പലതും ആകാശത്തുവച്ചു തന്നെ ഇസ്രയേലി മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തതായും അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയുടെ […]

World

‘ഗാസയിലെ സൈനിക നടപടി ഇസ്രയേല്‍ അവസാനിപ്പിക്കണം’; ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി

തെക്കന്‍ ഗാസയിലെ നഗരമായ റഫായില്‍ സൈനിക നടപടി അവസാനിപ്പിക്കാനും മേഖലയില്‍ നിന്ന് പിന്മാറാനും ഇസ്രയേലിനോട് ഉത്തരവിട്ട് അന്താരാഷ്ട്ര നീതിന്യായ കോടതി. പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്ക നല്‍കിയ പരാതിയിലാണ് നടപടി. ഈ വർഷം മൂന്നാമത്തെ തവണയാണ് ഗാസയിലെ മരണങ്ങളും മാനുഷിക ദുരിതങ്ങളും നിയന്ത്രിക്കാനായി […]

World

ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഇന്ത്യൻ കേണൽ പത്താൻകോട്ട് ഹീറോ; പ്രതികരിക്കാതെ ഇന്ത്യ; അനുശോചിച്ച് യുഎൻ

ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വൈഭവ് അനിൽ കലെ (46) പത്താൻകോട്ടിൽ ഭീകരരെ തുരത്തിയ പോരാളി. ഇന്ത്യൻ സൈന്യത്തിൽനിന്ന് വിരമിച്ച് ഏഴുമാസം മുൻപ് ഗാസയിലെ യുഎന്നിന്റെ സുരക്ഷാ സേവന കോർഡിനേറ്ററായി പ്രവർത്തിക്കവെയാണ് വൈഭവ് അനിൽ തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.യു എൻ […]

World

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഇസ്രയേൽ- ഇറാൻ സംഘർഷം ശക്തമായിരിക്കെ കടുത്ത ഭാഷയിൽ മറുപടി നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ ഉപദേശകൻ കമൽ ഖരാസി. ഇറാന്റെ നിലനിൽപ്പിനെ ബാധിക്കുമെങ്കിൽ ആണവായുധ നയങ്ങളിൽ മാറ്റം വരുത്താൻ രാജ്യം മടിക്കില്ലെന്നാണ് ഖരാസി മുന്നറിയിപ്പ് നൽകിയത്. ‘ആണവായുധം നിർമ്മിക്കാനുള്ള ആലോചന ഞങ്ങൾക്കില്ല. പക്ഷേ ഇറാന്റെ […]

World

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

ഗാസയിലെ തെക്കൻ റഫായിൽ കഴിയുന്ന പലസ്തീനികളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇസ്രയേൽ ആക്രമണം. ഒരുലക്ഷത്തിലധികം പേരാണ് ആക്രമണം കടുത്തതോടെ പലായനം ചെയ്തത്. ഈജിപ്തിൽനിന്നുള്ള റഫാ അതിർത്തി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായ വിതരണങ്ങൾ തടസപ്പെട്ടിരുന്നു. മാനുഷിക പ്രവർത്തനങ്ങളെ പൂർണമായും വികലമാക്കുന്ന നടപടികളാണ് ഇസ്രയേലിന്റേതെന്ന് […]

World

ഗാസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; കരാർ അംഗീകരിക്കാതെ ഇസ്രയേൽ, റഫായിൽ ആക്രമണം തുടരും

ഗാസയില്‍ വെടിനിർത്താനുള്ള കരാർ ഹമാസ് അംഗീകരിച്ചെങ്കിലും ആക്രമണം തുടരാന്‍ ഇസ്രയേല്‍. വ്യവസ്ഥകള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതല്ലെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ. കരാറില്‍ ചർച്ച തുടരാനുള്ള ശ്രമങ്ങള്‍ നടക്കാനിരിക്കെയാണ് റഫായില്‍ സൈനിക നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി […]

World

ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍

ന്യൂയോർക്ക്: അമേരിക്കയിലെ ക്യാമ്പസുകളില്‍ തുടരുന്ന ഇസ്രയേല്‍ വിരുദ്ധ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ പ്രതികരണവുമായി പ്രസിഡന്‍റ് ജോ ബൈഡന്‍. സമാധാനപരമായി പ്രതിഷേധിക്കാൻ പൗരന്മാര്‍ക്ക് അവകാശമുണ്ട്, എന്നാല്‍ അക്രമം അംഗീകരിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.  വിമർശകരെ നിശബ്ദരാക്കുന്ന ഏകാധിപത്യ രാജ്യമല്ല അമേരിക്ക. എന്നാല്‍ നിയമവ്യവസ്ഥ പാലിക്കപ്പെടണം. അക്രമം അഴിച്ചുവിടാൻ ആര്‍ക്കും അധികാരമില്ല. വിയോജിപ്പുകൾ ജനാധിപത്യപരമായിരിക്കണമെന്നും […]

World

ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിലാണ് തുർക്കിയുടെ നടപടി. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.  ഗാസയിലേക്കുള്ള സഹായം […]

World

യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു: വീഡിയോ

വാഷിംഗ്ടൺ: യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച മാത്രം നാല് ക്യാമ്പസുകളിൽനിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രിൽ 18 മുതൽ 800-ലേറെപ്പേർ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽനിന്ന് 80 പേരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് […]