
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരംഗൻ 1994 മുതൽ 2003 വരെ പദവിയിൽ തുടർന്നു. രാജ്യസഭാംഗം, ആസൂത്രണ കമ്മീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. […]