
മേയില്‍ അറസ്റ്റിലാകുമെന്ന് ജനുവരിയില്‍ മനസ്സിലാക്കാനുള്ള ദൂരക്കാഴ്ച ആര്‍ക്കാണുള്ളത്? ; ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജനുവരിയിലാണ് ജ്യോതി മല്‍ഹോത്ര കേരളത്തില്‍ വരുന്നത്. മെയ് മാസത്തിലുണ്ടായ സംഭവങ്ങളെത്തുടര്‍ന്നാണ് അവര്‍ അറസ്റ്റിലാകുന്നത്. മെയില്‍ അറസ്റ്റിലാകുമെന്ന് ജനുവരിയിലേ കാണാന്‍ കഴിയുന്ന ദൂരക്കാഴ്ച ആര്‍ക്കാണ് ഉള്ളതെന്ന് മന്ത്രി റിയാസ് […]