Keralam

‘ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും, വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക’; മന്ത്രി കെ ബി ഗണേഷ് കുമാർ

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മന്ത്രി കെബി ​ഗണേഷ് കുമാർ. ഞാൻ ഇല്ലാതെ പത്തനാപുരത്തുകാർക്ക് പറ്റില്ല. എനിക്ക് പത്തനാപുരത്തിനെയും പത്തനാപുരത്തിന് എന്നെയും വിശ്വാസമാണ്. അവിടെ അല്ലാതെ വേറെ എവിടെ പോവാനാണ്. പത്തനാപുരത്ത് തന്നെ മത്സരിക്കും. വൻ ഭൂരിപക്ഷത്തിലാകും വിജയിക്കുക. കെഎസ്ആർടിസിയെ നല്ല നിലയിലേക്ക് വളർത്തിക്കൊണ്ടുവരുമ്പോൾ അഭിമാനം പത്തനാപുരത്തുകാർക്കെന്ന് മന്ത്രി […]

Keralam

ജനനായകന്‍ കെഎസ്ആര്‍ടിസി; ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു. ശബരി മല സീസണും കൂടാതെ ക്രിസ്മസ് അവധിക്ക് […]

Keralam

‘ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്ത്, ഏറെ വേദനയുണ്ടാക്കുന്നു’; കെ.ബി ഗണേഷ് കുമാർ

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് നടനും മന്തിയുമായ കെബി ഗണേഷ് കുമാർ. ഏറെ സൗഹൃദം സൂക്ഷിച്ച പ്രിയ സുഹൃത്തിന്റെ വേർപാട് വേദനയുണ്ടാക്കുന്നു. മലയാളികൾ ഒരു ദിവസം ശ്രീനിവാസന്റെ ഒരു സിനിമാ ഡയലോഗ് പറയാതെ, ഓർക്കാതെ കടന്നു പോകില്ല. ശ്രീനിവാസന്റെ വിയോഗം തീരാ നഷ്ട്ടമാണ്, ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ […]

Keralam

‘കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും’; സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് കെ.ബി ഗണേഷ് കുമാർ

കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. സ്വകാര്യ ബസ് പണിമുടക്കുന്ന റൂട്ടുകളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും. ബസ് സർവീസ് അവശ്യ സർവീസാണെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ലെന്നും കെ ബി ഗണേശ് കുമാർ പറഞ്ഞു.മത്സരയോട്ടം നടത്തുന്ന ബസുകൾക്കെതിരെ കർശന […]

Keralam

സ്വകാര്യ ബസ് ജീവനക്കാരുടെ ലഹരി ഉപയോഗം: ഇന്ന് മുതല്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന; ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ചുമതല

സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ വ്യാപകമായി ലഹരി ഉപയോഗിക്കുന്നുവെന്ന ശബ്ദ സന്ദേശം ട്വന്റിഫോര്‍ പുറത്തുവിട്ടതോടെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇന്നുമുതല്‍ സ്വകാര്യ ബസ്സുകളില്‍ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തണമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി എച്ച് നാഗരാജുവിന് ചുമതല നല്‍കി. […]

Keralam

‘എന്റെ ലെവൽ അല്ല വെള്ളാപ്പള്ളിയുടെ ലെവൽ, ഞാൻ ആ രീതിയിൽ താഴാൻ ആഗ്രഹിക്കുന്നില്ല’; വെള്ളാപ്പള്ളിക്ക് മറുപടിയുമായി കെ ബി ​ഗണേഷ്കുമാർ

എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പരാമർശത്തില്‍ മറുപടിയുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ്കുമാർ. വെള്ളാപ്പള്ളിയുടെ മോശം ഭാഷ വെള്ളാപ്പള്ളിയുടെ സംസ്കാരമാണ്. ആ സംസ്കാരത്തിലേക്ക് താഴാൻ താനില്ല. അവരവരുടെ സംസ്കാരം അനുസരിച്ചായിരിക്കും ഒരോരുത്തരുടേയും പ്രതികരണം . വെള്ളാപ്പള്ളിയുടെ ലെവൽ അല്ല തന്‍റെ ലെവൽ. […]

Keralam

കെഎസ്ആർടിസി ബസിൽ വെള്ളക്കുപ്പിവെച്ച സംഭവം; ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി

കെഎസ്ആർടിസി ബസിന് മുന്നിലെ ചില്ലിന് സമീപം പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സൂക്ഷിച്ച സംഭവത്തിൽ ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കി. കോട്ടയം പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാരെ ആണ് ഇന്നലെ സ്ഥലം മാറ്റിയത്. ഇവരെ ഫോണിൽ വിളിച്ച് ഉത്തരവ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആയൂരിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശകാരം […]

Keralam

ഒരുത്തനും എന്നെ വിമർശിക്കാൻ വരേണ്ട; കെഎസ്ആർടിസിയിൽ മാലിന്യം കണ്ടാൽ ഇനിയും നടപടിയെടുക്കും: കെ ബി ഗണേഷ്‌കുമാർ

കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തിയതില്‍ ജീവനക്കാരനെ സ്ഥലം മാറ്റിയതിൽ പ്രതികരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ മാലിന്യം കണ്ടാല്‍ ഇനിയും നടപടിയെടുക്കുമെന്ന് കെ ബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. താന്‍ മന്ത്രിയായിരിക്കുന്നിടത്തോളം ബസില്‍ മാലിന്യം ഇടാന്‍ അനുവദിക്കില്ല. വാഹനം പരിശോധിക്കാതെ വിടുന്ന […]

Keralam

കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞ് മന്ത്രി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന

കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ […]

Uncategorized

എംവിഡിയുടെ ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ സംഭവം; ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടിസ്

മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു. ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്ന […]