Keralam

സർക്കാർ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു, എല്ലാം നമ്പർ വൺ നമ്പർ വൺ എന്ന് പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല; കെ. ബാബു

സർക്കാർ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കെ ബാബു എംഎൽഎ. എല്ലാം നമ്പർ വൺ നമ്പർ വൺ എന്ന് പറയുന്നതല്ലാതെ ജനങ്ങൾക്ക് ബോധ്യപ്പെട്ടില്ല. മാണി അവതരിപ്പിച്ച ബജറ്റ് ഇനി എൽഡിഎഫ് അംഗീകരിക്കുമോ. സമാശ്വാസ സമ്മാനം എന്ന എം ബി രാജേഷിന്റെ പരിഹാസത്തിലും അദ്ദേഹം മറുപടി നൽകി. മൂന്ന് […]

Keralam

‘നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; നേതൃത്വത്തെ അറിയിച്ചു’; കെ ബാബു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിന് ഇല്ല. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും കെ ബാബു പറഞ്ഞു. ഒന്നും അല്ലാതിരുന്ന തന്നെ എല്ലാം ആക്കിയത് പാർട്ടിയും തൃപ്പൂണിത്തുറയുമാണെന്ന് കെ ബാബു പറഞ്ഞു. 91 മുതൽ തുടർച്ചയായി 7 തവണ […]

Keralam

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബുവിന് കോടതി സമന്‍സ്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംഎല്‍എ കെ ബാബുവിന് സമന്‍സ്. ഇന്ന് കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാകണം. കേസില്‍ നേരത്തെ ഇഡി കുറ്റപത്രം നല്‍കിയിരുന്നു. കെ ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായാണ് കെ ബാബു എംഎല്‍എയ്ക്ക് സമന്‍സ് […]

India

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. കെ ബാബു, ജോസ് കെ മാണി ,വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജിയാണ് തള്ളിയത്. കോടതി നിര്‍ദേശിച്ചാല്‍ കേസില്‍ അന്വേഷണം നടത്താമെന്ന് കാട്ടി സിബിഐ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ തങ്ങളെ കേസില്‍ തന്നെ തളച്ചിടാന്‍ […]

Keralam

ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്

കൊച്ചി: തൃപ്പുണുത്തുറ എംഎല്‍എ കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഹൈക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിധി മറിച്ചാണ് വന്നിരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള തൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു […]

Keralam

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്: എം സ്വരാജിൻ്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി കെ ബാബു എംഎൽഎയ്ക്ക് അനുകൂലം. കെ ബാബുവിൻ്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് എം സ്വരാജ് നൽകിയ ഹർജി കോടതി തള്ളി. ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റെതാണ് വിധി.  ഹര്‍ജി ഹൈക്കോടതിയുടെ […]

Keralam

തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെ, എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും

കൊച്ചി: തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെതിരെ, എം സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. അയ്യപ്പൻ്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ച കെ ബാബുവിൻ്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി പറയുന്നത്. തെര‍ഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം […]

Keralam

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.  2007 മുതൽ 2016 വരെ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് […]

Keralam

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി, ഹര്‍ജി നിലനില്‍ക്കും; സ്റ്റേ ഇല്ല

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. കെ ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് […]