Keralam

കോഴിക്കോട് ഡിസിസി ഓഫീസ്: കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ.മുരളീധരൻ

കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ് വിട്ട് നിന്നത്. കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്താണ് കെ മുരളീധരൻ ഉള്ളതെന്നാണ് വിവരം. അതേസമയം […]

Keralam

‘ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല’: കെ മുരളീധരൻ

സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സുരേഷ് ഗോപി രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയക്കാരനായാലെ നല്ല ജനപ്രതിനിധി ആവാൻ കഴിയൂ. മാധ്യമങ്ങൾ എപ്പോഴും തന്നെ സ്തുതിക്കണമെന്ന നിലപാട് ശെരിയല്ല. ജനം പ്രതീക്ഷിച്ച ശൈലിയല്ല സുരേഷ് ഗോപിയുടേത്. വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്നത് രാഷ്രീയക്കാരന് ചേർന്നതല്ല. എന്നാൽ രാജീവ്‌ ചന്ദ്രശേഖർ വിഷയങ്ങളെ നന്നായി […]

Keralam

‘മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ ചൊല്ലി കൊടുക്കും, ആളുകളെ കൊണ്ട് കുടിപ്പിക്കും; അതാണ് സര്‍ക്കാര്‍ നയം’; കെ മുരളീധരന്‍

സര്‍ക്കാര്‍ നിയന്ത്രിച്ചാല്‍ ലഹരി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നുവെന്നും എക്‌സൈസിനെയും പൊലീസിനെയും നോക്കുകുത്തിയാക്കിക്കൊണ്ട് ലഹരി മാഫിയയെ കയറൂരി വിട്ടുവെന്നും കെ മുരളീധരന്‍. അതിന്റെ ഭാഗമാണ് മദ്യത്തിന് ഇന്ന് കൊടുക്കുന്ന പ്രാധാന്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒന്നാം തിയതിയും അവധിയില്ല. കുടിക്കേണ്ടവര്‍ക്ക് ഇഷ്ടം പോലെ കുടിക്കാമെന്നാണ് സര്‍ക്കാര്‍ നയം. മദ്യം കുടിക്കില്ലെന്ന് മന്ത്രിമാര്‍ പ്രതിജ്ഞ […]

Keralam

‘വീണാ ജോർജ് ഡൽഹിയിൽ പോയി ക്യൂബൻ മന്ത്രിയെ കണ്ടിട്ട് മടങ്ങി, എത്ര ദിവസം കഴിഞ്ഞാലും വിജയിച്ചേ സമരം അവസാനിക്കൂ’: കെ മുരളീധരൻ

ആരോഗ്യമന്ത്രി ഡൽഹിയിൽ പോയിട്ട് ക്യൂബൻ മന്ത്രിയെ മാത്രം കണ്ടിട്ട് മടങ്ങിയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സാധാരണ ഒരു സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിയെ കാണാൻ പോകുമ്പോൾ നേരത്തെ അപ്പോയിൻമെന്റ് എടുക്കാറുണ്ട്. പക്ഷേ വീണാ ജോർജ് പോയപ്പോൾ അപ്പോയിൻമെന്റ് എടുത്തില്ല. ആശമാരുടെ സമര വേദിയിൽ എത്തി സംസാരിക്കുകയായിരുന്നു കെ മുരളീധരൻ. അപ്പോയിൻമെന്റ് […]

Keralam

‘തൊഴിലാളി വഞ്ചകരുടെ മാമാങ്കമാണ് കൊല്ലത്ത്, പിണറായി സർക്കാർ അധികാരമൊഴിയുന്നതാണ് ജനനന്മയ്ക്ക് നല്ലത്’; കെ. മുരളീധരൻ

തൊഴിലാളി വഞ്ചകരുടെ മാമാങ്കമാണ് കൊല്ലത്ത് നടക്കുന്നതെന്ന് മുൻ കെപിസിസി പ്രസിഡൻറ് കെ. മുരളീധരൻ. തൊഴിലാളികളും പാവപ്പെട്ടവരും കർഷകരും അടങ്ങുന്ന ജനസമൂഹത്തെ വഞ്ചിച്ച ഭരണകൂടപാർട്ടിയുടെ മാമാങ്കസമ്മേളനമാണ് കൊല്ലത്തരങ്ങേറുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ട പിണറായി സർക്കാർ എത്രയും വേഗം അധികാരമൊഴിയുന്നതാണ് ജനനന്മയ്ക്ക് നല്ലതെന്നും കെ . മുരളീധരൻ അഭിപ്രായപ്പെട്ടു. വട്ടിയൂർക്കാവ് ഐ എൻ […]

Keralam

‘മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാൻ, പിണറായി ബിജെപിയുടെ ബി ടീം’; കെ മുരളീധരൻ

പിണറായി വിജയൻ കോൺഗ്രസിനെ ഉപദേശിക്കാൻ വരെണ്ടെന്ന് കെ മുരളീധരൻ. പിണറായി ബിജെപിയുടെ ബി ടീം. ഡൽഹിയിൽ ബിജെപി ജയിച്ചതിൽ തങ്ങൾക്ക് ഉത്തരവാദിത്വമല്ല. കോൺ​ഗ്രസ് ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രി ലേഖനം എഴുതിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. മൂന്നാം സർക്കാർ എന്നത് വ്യാമോഹം മാത്രം എന്നും മുരളീധരൻ വിമർശിച്ചു. […]

Keralam

ശശി തരൂർ ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെ ബാധിക്കില്ല,അദ്ദേഹത്തെ അവഗണിക്കാൻ ഉദ്ദേശമില്ല; കെ മുരളീധരൻ

കോൺഗ്രസിൽ നിന്നും ശശി തരൂരിനെ അവഗണിക്കാൻ ഉദ്ദേശമില്ലെന്നും എല്ലാം ഊഹാപോഹങ്ങൾ മാത്രമാണെന്നും കെ മുരളീധരൻ. വർക്കിംഗ് കമ്മിറ്റി അംഗവും എംപിയും ആണ് തരൂർ, അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെയോ വിജയസാധ്യതയെയോ ബാധിക്കില്ല. തരൂരിന് നൽകേണ്ട പ്രാധാന്യം പാർട്ടി അഖിലേന്ത്യ തലത്തിലും സംസ്ഥാനതലത്തിലും നൽകും.ഉന്നയിച്ച മറ്റു കാര്യങ്ങൾ പാർട്ടി […]

Keralam

ലോക്സഭ തെരഞ്ഞെടുപ്പിലെ തൃശൂർ തോൽവിയിൽ കെപിസിസി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായി കെ മുരളീധരൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ തൃശൂർ തോൽവിയിൽ കെപിസിസി റിപ്പോർട്ട് പുറത്തുവന്നതിൽ പ്രതികരണവുമായി കെ മുരളീധരൻ. താൻ ആരോടും പരാതിപ്പെടില്ലെന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേ പറഞ്ഞതാണ്. കമ്മിറ്റി വീട്ടിൽ വന്നു സംസാരിച്ചപ്പോൾ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. താൻ പരാതിക്കാരനല്ലെന്ന് കെ മുരളീധരൻ പറഞ്ഞു വസ്തുതകൾ മനസ്സിലാക്കാതെ മത്സരിക്കാൻ പോയതാണ് താൻ ചെയ്ത തെറ്റെന്ന് […]

Keralam

‘അൻവറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പാണ് ലക്ഷ്യം’; കെ. മുരളീധരൻ

പി വി അൻവറിന്റെ രാജി അദ്ദേഹത്തിന്റെ താൽപര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇടതുപക്ഷത്തിന്റെ ഭാഗമായി നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം രാജിവെച്ചത് നല്ല മാതൃക.ആ മാതൃക കെ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. അൻവറിന്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാത്രമാണ് […]

Keralam

‘സൈബർ ആക്രമണം നടത്തുന്നവരുടേത് വൃത്തികെട്ട സംസ്കാരം, ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ല’; കെ.മുരളീധരൻ

സൈബർ ആക്രമണം നടത്തുവരുടേത് വൃത്തികെട്ട സംസ്കാരമെന്ന് കെ മുരളീധരൻ  സൈബറാക്രമണങ്ങളെ ചെറുത്തു നിൽക്കാൻ പോലീസിനാകുന്നില്ല. രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര പ്രശ്നങ്ങൾ പോലും സൈബർ ആക്രമണത്തിന് വിധേയമാകുന്നു. സിപിഐഎമ്മിനെതിരെ സൈബർ ആക്രമണമുണ്ടായാൽ മാത്രം നടപടിയെടുക്കുന്നുവെന്നും കെ മുരളീധരൻ വിമർശിച്ചു. സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് നടക്കുന്നത്.പാർട്ടിക്കുള്ളിലെ തെമ്മാടി കൂട്ടമാണ് ആഭ്യന്തര വിഷയങ്ങളിൽ […]