Keralam

ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്ക് ഇടയ്ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയാണെന്നും ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ […]

Keralam

മുകേഷ് കേസിലെ സ്ത്രീയ്ക്കും മാനമുണ്ട്, എല്ലാ സ്ത്രീകള്‍ക്കും മാനമുണ്ട്, ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അതുകൂടി ഓര്‍ക്കണം: കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അനുകൂലിച്ച് പാര്‍ട്ടി മുഖപത്രത്തില്‍ മുഖപ്രസംഗം വന്നതില്‍ അദ്ദേഹം വിശദീകരണം നല്‍കി. മുകേഷ് വിഷയത്തിലും രാഹുല്‍ വിഷയത്തിലും എല്‍ഡിഎഫ് എടുത്ത ഇരട്ടത്താപ്പിനെയാണ് ലേഖനം വിമര്‍ശിക്കുന്നതെന്നും രാഹുലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ […]

Keralam

‘രാഹുലിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല; സസ്‌പെന്‍ഷന്‍ പാര്‍ട്ടി പുറത്താക്കലിന് തുല്യം, സ്വയം സംരക്ഷണം ഒരുക്കണം’ ; കെ. മുരളീധരന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പോലീസ് കേസ് എടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കെ മുരളീധരന്‍. അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല. അത് സ്വയം തീരുമാനിക്കേണ്ടതാണ്. വിപ്പ് ലംഘിച്ചാലേ സഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാന്‍ […]

Keralam

‘പുറത്താക്കിയ അന്നുമുതൽ രാഹുലിന്റെ കാര്യത്തിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല; യുവതിയുടെ പരാതിയിൽ സർക്കാരിന് നിലപാട് എടുക്കാം’, കെ മുരളീധരൻ

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിയ്ക്ക് ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. രാഹുൽ കോൺഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നൽകിയ പരാതിക്കനുസരിച്ച് ഇനി സർക്കാരിന് നിലപാട് എടുക്കാമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. പാർട്ടി സസ്‌പെൻഡ് ചെയ്ത ആൾക്കെതിരെ കൂടുതൽ നടപടികൾ എടുക്കണമെങ്കിൽ […]

Keralam

‘രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ല; പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത്’; കെ മുരളീധരന്‍

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നാല്‍ നേതാക്കളുമായി വേദി പങ്കിടരുത്. പാര്‍ട്ടി നടപടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തെ സഹായിച്ച പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ […]

Keralam

കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കും; കെ മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സർക്കാർ ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാർട്ടിയുടെ ഔദ്യോഗിക ഫോറത്തിൽ ഒന്നും രാഹുൽ ഉണ്ടാകില്ല. കോൺഗ്രസിന് വേണ്ടി ആർക്കും വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. അത് എംഎൽഎ ആയാലും സാധാരണ പ്രവർത്തകർ […]

Keralam

കടകംപള്ളിയില്‍ മാത്രം പോരാ, വിഎന്‍ വാസവനിലേക്കും അന്വേഷണം നീളണം; എല്ലാം സിപിഎമ്മിന്റെ അറിവോടെ; കെ മുരളീധരന്‍  

തിരുവനന്തപുരം: ശബരിമല  സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം കടകംപള്ളി സുരേന്ദ്രനില്‍ മാത്രം പോരായെന്നും ഇപ്പോഴത്തെ ദേവസ്വം മന്ത്രി വിഎന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രം ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. സര്‍ക്കാരിനും മന്ത്രിക്കും അറിയാവുന്ന കാര്യങ്ങളാണ് അവര്‍ ചെയ്തിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ വിശദമായ […]

Keralam

നേമം ഷജീർ പാർട്ടിക്കുവേണ്ടി അടികൊണ്ടവൻ: പ്രഖ്യാപിച്ച ഒരു സ്ഥാനാർത്ഥിക്കും മാറ്റമുണ്ടാകില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ മണക്കാട് സുരേഷ് നേമം മണ്ഡലം കോര്‍ കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചതില്‍ പരിഹാസവുമായി കെ മുരളീധരന്‍. മണക്കാട് സുരേഷ് കെപിസിസി ജനറല്‍ സെക്രട്ടറിയാണെന്നും ഒരുപാട് തിരക്കുകള്‍ ഉളളതുകൊണ്ട് മണ്ഡലം കോര്‍ കമ്മിറ്റിയുടെ ചുമതല വഹിക്കാനാകുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അതുകൊണ്ട് സ്വയം […]

Keralam

തിരുവനന്തപുരം കോര്‍പ്പറേഷന്‍: കവടിയാറില്‍ ശബരീനാഥന്‍ തന്നെ; പ്രഖ്യാപിച്ച് കെ മുരളീധരന്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ആദ്യ ഘട്ട പട്ടികയാണ് ഇന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ പ്രഖ്യാപിച്ചത്. 48 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ ബാക്കി പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. ഘടക കക്ഷികളുമായി […]

Keralam

‘തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് പിടിക്കും; കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു’; കെ മുരളീധരൻ

മുൻ എംഎൽഎ കെ എസ് ശബരീനാഥൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ കവടിയാർ വാർഡിൽ മത്സരിക്കും. കോർപ്പറേഷനിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക നാളെ പുറത്തുവിടുമെന്നും കെ മുരളീധരൻ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല കെ മുരളീധരനാണ്. കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ചു […]