
മുരളീധരന് വേണ്ടി കെപിസിസി സ്ഥാനം ഒഴിയാനും തയ്യാർ : കെ. സുധാകരൻ
കണ്ണൂർ: ഏത് പദവിക്കും കെ. മുരളീധരൻ യോഗ്യനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. വേണ്ടിവന്നാൽ കെപിസിസി സ്ഥാനം അദ്ദേഹത്തിന് നൽകാൻ തയ്യാറാണെന്നും സുധാകരൻ പറഞ്ഞു. വയനാട്ടിൽ മുരളീധരനെ മത്സരിപ്പിക്കാൻ തടസമെന്നുമില്ല. പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. എവിടെയും മത്സരിപ്പിക്കാൻ അദ്ദേഹം യോഗ്യനാണ്. രാഹുൽ ഗാന്ധിയുടെ തീരുമാനം വരാതെ നയനാടിനെക്കുറിച്ച് ആലോചിക്കാൻ പറ്റില്ലെന്നും […]