മുണ്ടക്കൈ- ചൂരല്‍മല പുനരധിവാസം: കേന്ദ്ര വായ്പാ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി
വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ് പുനപരിരോധിക്കാന്‍ കണ്‍സള്‍ട്ടന്റായ കിഫ് കോണിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിബന്ധനകള്‍ എന്തുതന്നെയായാലും വയനാട് പുനര്‍നിര്‍മ്മാണത്തിനായി ലഭിച്ച കേന്ദ്രവായ്പ ഉപയോഗിക്കാന്‍തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രം […]
