Keralam

‘എന്റെ നിഴലിൽ പോലും നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ ഉണ്ടായിരുന്നില്ല’; കെ സുധാകരൻ

സിപിഐഎം നേതാവ് എ കെ ബാലനെ കടന്നാക്രമിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി എ കെ ബാലൻ മാറിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം നേതൃസ്ഥാനത്ത് നിന്ന് ഒഴിവാക്കിയപ്പോൾ ബാലൻ നായയെ പോലെ മോങ്ങി. പിണറായിയുടെ പ്രീതി പിടിച്ചു പറ്റി എന്തെങ്കിലും സ്ഥാനം കിട്ടുമോയെന്ന് നോക്കുകയാണ് […]

Keralam

‘രാഹുല്‍ മാങ്കൂട്ടത്തിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും സമ്മതം കാക്കേണ്ടതില്ല’ ; കെ സുധാകരന്‍

പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയത് ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപിയുടെ ഭീഷണി ജനാധിപത്യത്തിന് നേരെയുള്ള കൊലവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മികച്ച ഭൂരിപക്ഷത്തില്‍ പാലക്കാട്ടെ ജനങ്ങള്‍ […]

Keralam

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയമാണ് മാധ്യമങ്ങള്‍ തന്റെ രക്തത്തിന് മുറവിളികൂട്ടുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രോദനത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പത്രസമ്മേളനത്തില്‍ പൊട്ടിത്തെറിക്കുകയും മാധ്യമ പ്രവര്‍ത്തകരുടെമേല്‍ കുതിര കയറുകയും ചെയ്തത് അദ്ദേഹത്തിന്റെ സമനില തെറ്റിയതിനെ തുടര്‍ന്നാണ്. ഗുരുതരമായ സാമ്പത്തിക ക്രമേക്കേട് അന്വേഷിക്കുന്ന ഏജന്‍സിയാണ് എസ്എഫ്ഐഒ. […]

Keralam

കത്തോലിക്കാ സഭയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ ബിജെപി നീക്കം തുടങ്ങി: കെ സുധാകരന്‍ എംപി

വക്കഫ് ബില്‍ പാസാക്കി മുസ്ലീംകളുടെ സ്വത്തില്‍ ലക്ഷ്യമിട്ടതിനു പിന്നാലെ കത്തോലിക്കാ സഭയുടെ സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ബിജെപി നീക്കം ആരംഭിച്ചതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ച ലേഖന പ്രകാരം കത്തോലിക്കാ സഭയുടെ പക്കല്‍ 20,000 കോടി രൂപയുടെ സ്വത്തും 17.29 കോടി ഏക്കര്‍ […]

Keralam

ആശാ വർക്കർമാരുടെ വിഷയം പരിഹരിക്കാൻ സർക്കാർ ആണ് ഇടപെടേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ആശാ വർക്കർമാരുടെ വിഷയം പരിഹരിക്കാൻ സർക്കാർ ആണ് ഇടപെടേണ്ടതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സുരേഷ് ഗോപി പറയുന്നതും പ്രവർത്തിക്കുന്നതും എന്തെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.ആശാ സമരത്തിൽ പ്രശ്നം പരിഹരികേണ്ടത് സർക്കാർ. സമൂഹത്തോട് കാട്ടുന്ന ക്രൂരതയാണിത്. മനുഷത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇത് ഒരു തൊഴിലാളി വർഗ്ഗ സർക്കാർ […]

Keralam

‘വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നു’ ; കെ സുധാകരന്‍

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്നു വ്യക്തമായതോടെ ബിജെപി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബിജെപിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്തുവെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു. മുസ്ലീങ്ങളുടെ […]

Keralam

“കൊലപാതക രാഷ്ട്രീയത്തെ സിപിഎം തള്ളി പറയുന്ന ദിവസം സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കും”; കെ. സുധാകരൻ

കണ്ണൂർ: കൊലപാതക രാഷ്ട്രീയത്തെ എന്ന് സിപിഎം തള്ളിപറയുന്നുവോ അന്ന് സംസ്ഥാനത്തെ രാഷ്ട്രീയകൊലകൾ അവസാനിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഴപ്പിലങ്ങാട് സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കൊലയാളികളെ കൊലയ്ക്ക് വേണ്ടി നിയോഗിക്കുന്നതും പാർട്ടിയാണെന്നും യഥാർഥ പ്രതികൾക്ക് പകരം ഡമ്മി പ്രതികളെയാണ് അടുത്ത കാലത്തു […]

Keralam

‘കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണ്’, രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കളമശേരി ഗവ. പോളിടെക്‌നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണെന്ന് കെ സുധാകരന്‍ ചോദിച്ചു. വിദ്യാര്‍ത്ഥിയെന്ന വിശേഷിപ്പിക്കപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്നും കര്‍ശനമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം […]

Keralam

‘ഭരണം കഴിയാറായപ്പോള്‍ പൊതുമേഖലയെ സിപിഐഎം വിറ്റുതുലച്ചാല്‍ വമ്പിച്ച ജനകീയ പ്രതിരോധം തീര്‍ക്കും’: കെ.സുധാകരന്‍ എംപി

ഭരണം കഴിയാറായപ്പോള്‍ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാനുള്ള സിപിഐഎമ്മിന്റെ നീക്കത്തിനെതിരേ വമ്പിച്ച ജനകീയ പ്രതിരോധമുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റപ്പോള്‍ അതിനെതിരേ വന്‍ പ്രചാരണവും സമരങ്ങളും നടത്തിയ പാര്‍ട്ടിയാണിപ്പോള്‍ യുടേണടിച്ചിരിക്കുന്നത്. കേരളത്തിന്റെ പൊതുസ്വത്താണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. ഭരണം തീരാറാകുമ്പോള്‍ അവ വിറ്റ് […]

Keralam

‘പിണറായിയുടെ സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് സിപിഐഎം പ്രവര്‍ത്തകര്‍ അടപടലം ബിജെപിയിലേക്ക് ചേക്കേറുന്നത്’: കെ സുധാകരന്‍ എംപി

സിപിഐഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പാര്‍ട്ടി വോട്ട് ബിജെപിക്ക് മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്. ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള […]