‘എന്റെ കാലയളവിൽ രാഹുലിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ല, കേസ് അടിയന്തര സ്വഭാവമുള്ളതല്ല’: കെ സുധാകരൻ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് കെ സുധാകരൻ. പാര്‍ട്ടി തലത്തിൽ ചർച്ച ചെയ്യേണ്ട വിഷയമെന്ന് കെ സുധാകരൻ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. അഭിപ്രായം പറയേണ്ടത് പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നത പാർട്ടി പദവിയിലിരിക്കുന്ന ആൾക്കെതിരെ ആരോപണം വന്നാൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണ്. […]
