‘തരൂർ എന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തി, അദ്ദേഹം സിപിഐഎമ്മിൽ പോകുമെന്ന് കരുതുന്നില്ല’; കെ സുധാകരൻ
ശശി തരൂർ ചെയ്തത് ശരിയായില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ. മാധ്യമങ്ങളിലൂടെയുള്ള ശശിതരൂരിന്റെ പ്രതികരണം ശരിയായില്ല. എന്നും അദ്ദേഹത്തെ പിന്തുണച്ചിട്ടുള്ള ആളാണ് ഞാൻ. സിപിഐഎമ്മിൽ പോകുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി. അദ്ദേഹത്തിന് ഇനിയും തിരുത്താം. എന്നെക്കാൾ ഉയർന്ന നിലയിലുള്ള വ്യക്തിയാണ് തരൂർ, അദ്ദേഹം പറഞ്ഞ കാര്യത്തിൽ മറുപടി […]
