
പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ
പാലക്കാട്: പാലക്കാട് ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. വർഗീയ പ്രചാരണത്തിനും സമുദായങ്ങളെ തമ്മിലടിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബിജെപിക്ക് ജനങ്ങൾ നൽകിയ സംഭാവനയാണിതെന്നും ഇതിലും വലിയ തിരിച്ചടി ബിജെപിക്ക് കിട്ടാനില്ലെന്നും അദേഹം പറഞ്ഞു. ‘പാലക്കാട് പതിനായിരത്തിലധികം വോട്ടുകൾ ബിജെപിക്ക് ചോർന്ന് പോയിട്ടുണ്ട്. നഗരസഭയിലാണ് കൂടുതൽ ഇടിവുണ്ടായത്. […]