Keralam

‘കെ സുരേന്ദ്രൻ രാജി വെക്കേണ്ടതില്ല; എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടത്; വോട്ട് കുറഞ്ഞിട്ടില്ല’; സി കൃഷ്ണകുമാർ

കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് സി കൃഷ്ണകുമാർ. രാജി വെക്കേണ്ട സാഹചര്യമില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. വാർത്തയറിഞ്ഞ് കെ സുരേന്ദ്രനെ വിളിച്ചിരുന്നെന്നും എന്നാൽ താൻ ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി സി കൃഷ്ണകുമാർ പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കേണ്ടതെന്നും പാലക്കാട് വോട്ട് കുറഞ്ഞിട്ടില്ലെന്നും […]

Keralam

‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ​ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൈക്കോടാലിയാകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.  […]

Keralam

പാലക്കാട് പരാജയം: രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ. ദേശീയ നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ദേശീയ പ്രസിഡന്റ് ജെപി നാദ്ധ, സംഘടന ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്‌ എന്നിവരെ ആണ് രാജി സന്നദ്ധത അറിയിച്ചത്. പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്ന് കേന്ദ്ര നേതൃത്വത്തെ കെ […]

Keralam

‘അത് പ്രസിഡന്റിനോട് ചോദിക്കൂ’ ; പാലക്കാട് ബിജെപി തോല്‍വിയില്‍ വി മുരളീധരന്‍

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാലക്കാടും വയനാടും ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താന്‍ പോയി എന്നത് ശരിയാണ്. എന്നാല്‍ അതിനപ്പുറം വിശദാംശങ്ങള്‍ തനിക്കറിയില്ല. അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇന്നലെ പറഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. […]

Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വി; ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം, സുരേന്ദ്രനെ കൈവിട്ട് വി മുരളീധരനും

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം. കെ സുരേന്ദ്രനെ, വി മുരളീധരനും കൈവിട്ടു. അടിയന്തര കോര്‍കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തി. വിവാദങ്ങള്‍ക്കിടെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി മറ്റന്നാള്‍ അവലോകന യോഗം ചേരും. കെ സുരേന്ദ്രനും – […]

Keralam

എ ക്ലാസ് മണ്ഡലത്തിലെ പരാജയം; ഭരണമുള്ള നഗരസഭയിൽ വോട്ട് കുറഞ്ഞു; പാലക്കാട് ബിജെപിയ്ക്ക് പിഴച്ചതെവിടെ?

എ ക്ലാസ് മണ്ഡലത്തിലെ തോൽവി മാത്രമല്ല ബിജെപിയെ അലട്ടുന്നത്. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നയിച്ച തിരഞ്ഞെടുപ്പായിട്ട് കൂടി വോട്ടിലുണ്ടായ ചോർച്ച പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്യപ്പെടും. ഭരണമുള്ള പാലക്കാട് നഗരസഭയിൽ വോട്ട് കുറഞ്ഞതും ബിജെപി കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. തുടക്കം മുതൽ കല്ലുകടിയായിരുന്നു ബിജെപിയിൽ. ശോഭാ സുരേന്ദ്രന് വേണ്ടി ദേശീയ കൗൺസിൽ […]

Keralam

‘ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ പ്രത്യേകിച്ച് ഒന്നുമില്ല, എല്ലാവരും സിറ്റിംഗ് സീറ്റുകൾ നിലനിർത്തി’: കെ സുരേന്ദന്‍

ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകൾ എല്ലാവരും നിലനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു.അതില്‍ ആത്മ പരിശോധന നടത്തും.ജനപിന്തുണ ആർജിക്കാൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്‌ ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ടുകൾ കുറയാറാണ് പതിവ്. ഉപതെരഞ്ഞെടുപ്പിലെ […]

Keralam

‘സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം’: കെ.സുരേന്ദ്രൻ

ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് ഹൈക്കോടതിയിൽ നിന്നും കനത്ത പ്രഹരമേറ്റ സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസ് അന്വേഷണത്തിൽ സംഭവിച്ച ഗുരുതര വീഴ്ച ആഭ്യന്തര വകുപ്പിൻ്റെ പരാജയണമാണ് തെളിയിക്കുന്നത്. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി. ഭരണഘടനയെ […]

Keralam

കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രന്‍, എന്നിട്ടാണ് എന്നെ ശപിക്കുന്നത്: വി ഡി സതീശന്‍

വി ഡി സതീശന്‍ കണ്ടകശനിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കള്ളപ്പണത്തിന് മുകളില്‍ കയറിയിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനയൊരു ആളാണ് തന്നെ ശപിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.  ബിജെപി സംസ്ഥാന അധ്യക്ഷന്റേയും […]

Keralam

‘കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതി’ ; പരിഹാസവുമായി കെ സുരേന്ദ്രന്‍

കോണ്‍ഗ്രസില്‍ ചേരുന്ന പ്രാദേശിക നേതാക്കള്‍ക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ നില എങ്ങനെ ഉണ്ടായി എന്നും എന്ത് കൊണ്ട് ഈ ആളുകള്‍ മറ്റ് മത നേതാക്കളെ കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാണക്കാട് തങ്ങള്‍ മാത്രമാണോ […]