Keralam

കല്ലാർകുട്ടി ഡാം തുറക്കും; പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം

ഇടുക്കി കല്ലാർകുട്ടി ഡാം തുറക്കാൻ അനുമതി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. നിയന്ത്രിത അളവിൽ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതിനിടെ, മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. അതേസമയം, ഇടുക്കിയിലെ […]

Keralam

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും

തൊടുപുഴ: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ ഡാമുകൾ തുറക്കാൻ അനുമതി നൽകി ഇടുക്കി ജില്ലാ കലക്ടർ. കല്ലാർകുട്ടി, പാംബ്ല ഡാമുകളാണ് തുറക്കുന്നത്. മതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർ ജാ​ഗ്രത പുലർത്തണമെന്നു കലക്ടർ വ്യക്തമാക്കി.വ്യാഴാഴ്ച വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Keralam

കനത്ത മഴ; പാംബ്ല, കല്ലാര്‍കുട്ടി, പഴശി ഡാമുകള്‍ തുറന്നു, തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് ശക്തമായതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ അണക്കെട്ടുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ, ഇടുക്കിയിൽ പാംബ്ല, മൂന്നാൽ ഹെഡ് വർക്സ്, കല്ലാർകുട്ടി, കണ്ണൂരിൽ പഴശി എന്നീ ഡാമുകളുടെ ഷട്ടറുകളാണ് ഉയർത്തിയത്. മണിയാർ ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ പമ്പാ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. […]