പാലത്തായി പീഡനക്കേസ്: പ്രതി കുറ്റക്കാരൻ, ശിക്ഷാവിധി നാളെ
പാലത്തായി പീഡനകേസിൽ പ്രതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജൻ ആണ് കേസിലെ പ്രതി. തലശ്ശേരി പോക്സോ അതിവേഗ കോടതി ജഡ്ജി ജലജാ റാണിയാണ് വിധി പറയുക. ബലാൽസംഘം, പോക്സോ എന്നിവ തെളിഞ്ഞു. ജീവപര്യന്തം ,വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ്. […]
