Keralam

കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി ; വന്‍അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ടെയ്‌നര്‍ ലോറി റോഡ് മാറി ഓടി. കാബിൻ അടിപ്പാതയുടെ മുകളില്‍ കുടുങ്ങിയത് കൊണ്ട് ഒഴിവായത് വൻ അപകടം. മംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് കാറുകളുമായി പോവുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച രാത്രി ദേശീയ പാതയില്‍ കരിവെള്ളൂര്‍ ബസാറില്ലായിരുന്നു അപകടം. കരിവെള്ളൂര്‍ ടൗണില്‍ നിന്ന് സര്‍വീസ് റോഡിലൂടെ നേരെ പോകേണ്ടതിനു […]

Keralam

ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി

കണ്ണൂർ: ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി.തലശ്ശേരി ബിഇഎംപി ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി  വൈ . സിനി (45) തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പ്ലസ് വൺ ഹുമാനിറ്റീസ് ക്ലാസിൽ അധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പ്ലസ് ടു ക്ലാസിലെ […]

Keralam

കണ്ണൂർ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയിൽ നടത്തിയ പിസിആർ പരിശോധനയിലാണ് കണ്ണൂർ സ്വദേശിയായ കുട്ടിക്ക് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. രോ​ഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. […]

Keralam

കണ്ണൂര്‍ ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു

കണ്ണൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രാഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. അങ്കണവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവര്‍ക്കടക്കം അവധി […]

Keralam

കനത്ത മഴ; കണ്ണൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ വിമാനം നെടുമ്പാശേരിയിൽ ഇറക്കി

കൊച്ചി: കനത്തമഴയെ തുടർന്ന് എയർഇന്ത്യാ വിമാനം കണ്ണൂരിൽ ഇറക്കാനാവാതെ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.

Keralam

കണ്ണൂരിൽ നിർമാണത്തിലിരിക്കുന്ന വീടിനരികെ സ്ഫോടകവസ്തു കണ്ടെത്തി

കണ്ണൂർ : കണ്ണവം കോളയാട് നിർമാണത്തിലിരിക്കുന്ന വീടിനരികെ സ്ഫോടകവസ്തു കണ്ടെത്തി. പന്നിപ്പടക്കം പോലുള്ള വസ്തുവാണെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടന ശേഷിയുള്ളതാണോയെന്ന് ബോംബ് സ്ക്വാഡ് പരിശോധിച്ച് വരികയാണ്. നെട്ടയിലാണ് സംഭവം. ഒരു ബക്കറ്റിൽ അഞ്ച് സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി വരികയായിരുന്നു. […]

Keralam

കനത്ത മഴ; കോഴിക്കോടും കാസർകോടും കണ്ണൂരും മലപ്പുറം,തൃശൂരും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയെ തുടർന്ന് കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, തൃശൂ‍ർ ജില്ലകളിലെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോഴിക്കോട് തീവ്രമഴ തുടരുന്നതിനാലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധിയായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് […]

Keralam

കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം; ആറ് മാസത്തിനിടെ തട്ടിയെടുത്തത് 13.97 കോടി രൂപ; സിറ്റി പോലീസ് കമ്മീഷണര്‍

കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് ഗണ്യമായി വര്‍ദ്ധിച്ചതായി സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍ അജിത്ത് കുമാര്‍. ആറ് മാസത്തിനിടെയില്‍ തട്ടിയെടുത്തത് 13.97 കോടിയെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ 31 വരെ 70 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം […]

Keralam

സീബ്രലൈൻ ക്രോസ് ചെയ്യുന്നതിനിടെ വിദ്യാർത്ഥികളെ ഇടിച്ചിട്ട് സ്വകാര്യ ബസ്; മൂന്ന് പേർക്ക് പരിക്ക്

കണ്ണൂർ: വടകര – തലശ്ശേരി ദേശീയ പാതയിൽ മടപ്പള്ളിയിൽ സീബ്രലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ സ്വകാര്യ ബസ്സിടിച്ച് വീഴ്ത്തി. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. വടകര നടക്കുതാഴെ ശ്രേയ എൻ. സുനിൽ കുമാർ (19), ദേവിക […]

Keralam

വടക്കൻ കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ തുടരും. വടക്കൻ കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, മഴ തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് ഉയർന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിൻ്റെ […]