Keralam

മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്

കണ്ണൂര്‍: മണല്‍ കടത്തിന് ഗൂഗിള്‍ പേ വഴി പോലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് റിപ്പോര്‍ട്ട്. വളപട്ടണം എഎസ്‌ഐ അനിഴനെതിരെയാണ് വിജലന്‍സ് കണ്ടെത്തല്‍. മണല്‍ കടത്തുമായി ബന്ധപ്പെട്ടുള്ള പോലീസ് പരിശോധനയുടെ വിവരം ചോര്‍ത്തി നല്‍കി മണല്‍ മാഫിയയില്‍ നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇയാള്‍ കൈക്കൂലി ഗൂഗിള്‍ പേ വഴി […]

Keralam

കണ്ണൂരിൽ വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി

കണ്ണൂർ : കക്കാട് വയോധികനെ അയൽവാസിയും സംഘവും ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കക്കാട് നമ്പ്യാർമൊട്ടയിലെ അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസിയും മകനും ഉൾപ്പെടെ 4 പേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. വാഹനം കഴുകുന്ന വെള്ളം വഴിയിലേക്ക് ഒഴുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. […]

Keralam

കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെ താഴെ ചൊവ്വ റെയില്‍വേ ഗെയിറ്റിന് സമീപം ദേശീയപാതയിലാണ് അപകടം. തോട്ടടയില്‍ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനായ സബിന്‍ […]

Keralam

വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം

കണ്ണൂർ വിസ്മയ വാട്ടർ തീം പാർക്കിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം. കേന്ദ്ര സർവകലാശാലാ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി എരിപുരം സ്വദേശി ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) അറസ്റ്റിൽ. പാർക്കിലെ വേവ് പൂളിൽ വച്ച് യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി. തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഡിമാൻഡ് ചെയ്തു. നേരത്തെയും […]

Keralam

കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പോലീസ്  പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും […]

No Picture
Keralam

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച 7 പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണു സംഭവം. ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്‍റെയും ബസിന്‍റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്‍റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.  കൂട്ടത്തിലൊരാൾ […]

Keralam

കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. പാടിയോട്ടുചാല്‍ സ്വദേശിനി പി പി ശോഭ (45)യെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജു (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ശോഭയാണ് ഷിജുവിന് […]

Keralam

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

കണ്ണൂര്‍: ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോണ്‍ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാര്‍ജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് […]

Keralam

കണ്ണൂരിൽ കാണാതായ 15കാരി പുഴയിൽ മരിച്ച നിലയിൽ;ദുരൂഹത

കണ്ണൂർ: ഉളിക്കൽ അറബിക്കുളത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വയത്തൂർ ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി ദുർഗയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി ബാരാപ്പുഴയിൽ നിന്നാണ് 15കാരിയുടെ മൃതദേഹം നാട്ടുകാർ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണൂർ ഉളിക്കൽ അറബിക്കുളം സ്വദേശി 15 വയസുകാരി ദുർഗയെ വീട്ടിൽ […]

Keralam

കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പോലീസ്‌ സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. […]