Keralam

കണ്ണൂരിൽ ബോംബ് സ്ഫോടനം; പൊട്ടിയത് രണ്ട് ഐസ്ക്രീം ബോംബുകൾ

കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. സിപിഐഎം ബിജെപി സംഘർഷം നിലനിൽക്കുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്. പോലീസ്  പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും […]

No Picture
Keralam

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ചു; 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച 7 പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണു സംഭവം. ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്‍റെയും ബസിന്‍റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്‍റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.  കൂട്ടത്തിലൊരാൾ […]

Keralam

കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളനോട്ട് പിടിച്ച സംഭവത്തില്‍ യുവതി അറസ്റ്റിലായി. പാടിയോട്ടുചാല്‍ സ്വദേശിനി പി പി ശോഭ (45)യെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കേസില്‍ പയ്യന്നൂര്‍ സ്വദേശി ഷിജു (36) അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ശോഭയാണ് ഷിജുവിന് […]

Keralam

ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പ്; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായി

കണ്ണൂര്‍: ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേര്‍ക്ക് പണം നഷ്ട്ടമായതായി പരാതി. ഓണ്‍ലൈന്‍ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരന്‍ ഓണ്‍ലൈനില്‍ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോണ്‍ ലഭിക്കുന്നതിനായി പ്രോസസ്സിംഗ് ചാര്‍ജ് നല്‍കണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് […]

Keralam

കണ്ണൂരിൽ കാണാതായ 15കാരി പുഴയിൽ മരിച്ച നിലയിൽ;ദുരൂഹത

കണ്ണൂർ: ഉളിക്കൽ അറബിക്കുളത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. വയത്തൂർ ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി ദുർഗയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി ബാരാപ്പുഴയിൽ നിന്നാണ് 15കാരിയുടെ മൃതദേഹം നാട്ടുകാർ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണൂർ ഉളിക്കൽ അറബിക്കുളം സ്വദേശി 15 വയസുകാരി ദുർഗയെ വീട്ടിൽ […]

Keralam

കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കൊറ്റാളിക്കാവിന് സമീപം അമ്മയെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനന്ദ വി ഷേണായി (78) മകൾ ദീപ (44) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് സംശയം. പോലീസ്‌ സംഭവ സ്ഥലത്ത് പരിശോധന ആരംഭിച്ചു. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. […]

Keralam

ലോക് സഭാ തെരഞ്ഞെടുപ്പ്; ആദ്യ 7 മണിക്കൂർ കഴിയുമ്പോൾ സംസ്ഥാനത്ത് പോളിംഗ് 40 ശതമാനം പിന്നിട്ടു

തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് 7 മണിക്കൂർ പിന്നിട്ടപ്പോൾ പോളിംഗ് 40 ശതമാനം പിന്നിട്ടു. കണ്ണൂരിലാണ് പോളിംഗ് ശതമാനം (42.09) ഏറ്റവും കൂടുതൽ. കുറവ് പൊന്നായനിയിലു (35.90) മാണ്. മിക്ക ബൂത്തുകളിലും രാവിലെ 7 മണിമുതൽ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. കടുത്ത ചൂടുകാരണം രാവിലെ തന്നെ വോട്ടു […]

Keralam

കണ്ണൂരിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം

കണ്ണൂർ : കണ്ണൂരിൽ സിപിഐഎം ഓഫീസിന് നേരെ ആക്രമണം. കണ്ണൂരിലെ കുഞ്ഞിമംഗലം താമരംകുളങ്ങര ബ്രാഞ്ച് ഓഫീസിന് ഇന്ന് രാവിലെ പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് പുറത്ത് സ്ഥാപിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളും കൊടികളും അക്രമികൾ നശിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷ […]

Keralam

പാനൂരിൽ നിന്നും പൊലീസ് കൂടുതല്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂര്‍: പാനൂരിൽ നിന്നും കൂടുതല്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഏഴ് സ്റ്റീൽ ബോംബുകളും സ്ഫോടക വസ്തുക്കളുമാണ് പോലീസ് കണ്ടെത്തിയത്. മുള്ളാണി, കുപ്പിച്ചില്ല്, വെള്ളാരംകല്ല് എന്നിവയും സ്ഥലത്തു നിന്ന് കണ്ടെടുത്തു. സമീപത്തായി ബോംബ് നിർമ്മാണത്തിന് ഉപയോഗിച്ച വേറെയും കേന്ദ്രങ്ങളുള്ളതായാണ് വിവരം. പ്രദേശത്ത് പരിശോധന നടത്താൻ ബോംബ് സ്വകാഡിന് നിർദേശം നല്‍കിയിട്ടുണ്ട്. […]

Keralam

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഷെറിന്‍റെ മുഖത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നാല് പേര്‍ക്കായിരുന്നു സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണ്. സിപിഐഎം ലോക്കല്‍ കമ്മിറ്റി […]