Uncategorized

കണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ആണ് സംഭവം. ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ […]

Keralam

കണ്ണൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണം; ഭർത്താവിനെതിരെ കേസെടുത്തു

കണ്ണൂർ: അടുത്തിലയില്‍ ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത്  പോലീസ്‌. കേസിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഭർതൃവീട്ടിൽ ദിവ്യ നേരിട്ടത് കടുത്ത പീഡനമെന്നതിൻ്റെ തെളിവുകൾ ആണ് പുറത്തുവന്നത്. ഭര്‍ത്തൃമാതാവിനെയും കേസില്‍ പ്രതി ചേര്‍ത്തു. മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുമായുള്ള […]

Keralam

തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയിൽ

കണ്ണൂര്‍: തളിപ്പറമ്പിൽ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയിൽ. പെരിങ്ങോം ഉമ്മറപ്പൊയിൽ ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്‌കൂട്ടിയിൽ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയിൽ സ്വദേശി നന്ദു എന്നയാൾ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇയാൾ വിൽപ്പനയ്ക്ക് മദ്യം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് […]

Keralam

ടി വി രാജേഷിന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല

കണ്ണൂർ:  സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല ടി വി രാജേഷിന്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് ടിവി രാജേഷിന് ചുമതല നൽകാൻ തീരുമാനിച്ചത്.  എം. വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ടി വി രാജേഷിൻ്റെ പേര് നിർദ്ദേശിക്കുകയും ജില്ലാ കമ്മിറ്റി അംഗീകാരം നൽകുകയും […]

Keralam

കണ്ണൂരിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക കേന്ദ്രം തീരുമാനിക്കും,

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ പട്ടികയിൽ കേന്ദ്ര നേതൃത്വം ഉടൻ അന്തിമ തീരുമാനം കൈക്കൊള്ളും.  പട്ടികയിൽ ആലപ്പുഴ ഒഴിച്ചിടും.  കണ്ണൂരടക്കമുള്ള മാറ്റങ്ങളും കേന്ദ്രനേതൃത്വം തീരുമാനിക്കും.  അതേസമയം വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പേര് തന്നെയാണ് സ്ക്രീനിങ് കമ്മിറ്റി നിർദേശിച്ചത്.  വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കുമോ എന്നതിൽ തീരുമാനമായതിന് ശേഷം […]

Keralam

കലാകിരീടം കണ്ണൂരിന്, കോഴിക്കോട് രണ്ടാമത്; കപ്പുയർത്തിയത് ഫോട്ടോഫിനിഷിങ്ങിൽ

കൊല്ലം: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തി കണ്ണൂ‍ർ. 952 പോയിന്റിനാണ് കണ്ണൂ‍ർ ഒന്നാമതെത്തിയത്. കഴിഞ്ഞ വ‍ർഷത്തെ ചാമ്പ്യൻമാരായ കോഴിക്കോട് മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 949 പോയിന്റിനാണ് കോഴിക്കോട് രണ്ടാം സ്ഥാനത്തായത്. 938 പോയിന്റോടെ പാലക്കാട് മൂന്നാമത്. ഇത് നാലാം തവണയാണ് കണ്ണൂർ കിരീടം […]

Sports

എസ്. ശ്രീശാന്തിനെതിരെ കണ്ണൂരിൽ വഞ്ചനാക്കേസ്; 18,70,000 രൂപ വാങ്ങി വഞ്ചിച്ചു

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കൊല്ലൂരിൽ വില്ല നിർമിച്ച് നൽകാമെന്ന് പറഞ്ഞു 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താൻ  ഉത്തരവിട്ടത്. ഉഡുപ്പി സ്വദേശികളായ […]

Sports

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. പെൺകുട്ടികളുടെ 3000 മീറ്ററിൽ ഗോപിക ഗോപിയാണ് സ്വർണം നേടിയത്. കണ്ണൂർ ജി വി എച് എച് എസിലെ വിദ്യാർത്ഥിനിയാണ് ഗോപിക. കോഴിക്കോട് ഉഷ സ്‌കൂളിലെ അശ്വിനി ആർ നായർ വെള്ളി മെഡൽ സ്വന്തമാക്കി. ആൺകുട്ടികളുടെ 3000 മീറ്ററിൽ മലപ്പുറമാണ് സ്വർണം […]

Keralam

പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവം; കണ്ണൂരിൽ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ: പൊലീസ് സീറ്റ് ബെൽറ്റിടാത്തത് ചോദ്യം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പുല്ലൂക്കരയിലെ നാണാറത്ത് സനൂപ് (32), ആലിയാട്ട് ഫായിസ് (32) എന്നിവരാണ് അറസ്റ്റിലായത്. പൊലീസിനെ ഭീഷണിപ്പെടുത്തി, വാഹനത്തിന് മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി. പൊലീസ് ഡ്രൈവർ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര […]

Keralam

എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് വീണ്ടും തീപിടിച്ചു; ഒരു ബോഗി കത്തി നശിച്ചു

കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ തീ പിടിത്തമുണ്ടായതിനെ തുടർന്ന് ഒരു ബോഗി കത്തി നശിച്ചു. കണ്ണൂർ റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ട്രയിനിൻ്റെ ഒരു ബോഗിയാണ് കത്തിയത്. എലത്തൂരിൽ ആക്രമണം നടന്ന അതേ ട്രയിനിന് തന്നെയാണ് ഇപ്പോൾ തീപിടിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. രാത്രി എത്തിയ എക്സിക്യൂട്ടിവ് എക്സ്പ്രസിന്റെ […]