
‘കാന്താരാ 2’ റിലീസ്; ഫിയോക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ
മലയാള സിനിമയിലെ സംഘടനകൾക്കിടയിൽ വീണ്ടും തർക്കം ഉടലെടുക്കുന്നു. ‘കാന്താരാ 2’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഫിയോക്കിന് (FIEOK) കത്തയച്ചു. ഇനിയും സഹകരിക്കില്ലെന്ന കടുത്ത മുന്നറിയിപ്പാണ് കത്തിലുള്ളത്. ‘കാന്താരാ 2’ വിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫിയോക് ഇടപെടേണ്ടതില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കത്തിൽ വ്യക്തമാക്കുന്നു. […]