India

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. തനിക്കെതിരെ നിയമനടപടികൾക്കുള്ള ഗവർണറുടെ അനുമതി ചോദ്യംചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച പരാതി കർണാടക ഹൈക്കോടതി തള്ളി. മൈസൂർ അർബൻ ഡവലപ്മെന്റ് അതോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസിൽ സിദ്ദരാമയ്യയ്ക്കെതിരായ അന്വേഷണനടപടികൾക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ്‌ ഗവർണർ അനുമതി നൽകുന്നത്. ആരോപണങ്ങൾ അന്നുതന്നെ തള്ളിയ സിദ്ധരാമയ്യ […]

India

ഡ്രഡ്ജർ ​ഗം​ഗാവലിപ്പുഴയിൽ എത്തി; അർജുനായി തിരച്ചിൽ നാളെ പുനരാരംഭിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിനായി ഡ്രഡ്ജർ ​ഷിരൂരിലെത്തി. ഡ്രഡ്ജർ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴിൽ എത്തിച്ചു. നാളെ രാവിലെ തിരച്ചിൽ പുനരാരംഭിക്കും. ഗോവ തുറമുഖത്ത് നിന്നാണ് ഡ്രഡ്ജർ എത്തിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഡ്രഡ്ജർ കാർവാറിൽ നിന്ന് ഗംഗാവലിപ്പുഴയിലേക്ക് പ്രവേശിപ്പിച്ചത്. രാവിലെ […]

India

ഭൂമി കുംഭകോണ കേസ്; കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു

മൈസൂരു നഗര വികസന അതോറിറ്റി ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കുരുക്ക് മുറുകുന്നു. ഭൂമി ഇടപാട് സംബന്ധിച്ച് രാഷ്ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കർണാടക ഗവർണർ റിപ്പോർട്ട് നൽകി . കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ കൈമാറിയത്. വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ […]

India

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും

ഷിരൂർ: കർണാടക ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡ്രഡ്ജർ പുറപ്പെടുകയുള്ളൂ. പ്രദേശത്ത് ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്. ഈ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും ഷിരൂരിൽ മഴമുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. ഗംഗാവലി പുഴയിൽ ഇതുവരെ അടിയൊഴുക്ക് കുറഞ്ഞില്ലെന്നാണ് നാവികസേന […]

India

അർജുന്റെ ലോറിക്കായി വീണ്ടും സോണാർ പരിശോധന; ഡ്രഡ്ജർ എത്തിക്കുന്നതില്‍ തീരുമാനമായില്ല

ഷിരൂർ: കർണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറിക്കായി വീണ്ടും സോണാർ പരിശോധന നടത്തി നാവികസേന. നേരത്തെ സോണാർ പരിശോധനയിൽ മാർക്ക് ചെയ്ത 30 മീറ്റർ ചുറ്റളവിലാണ് വീണ്ടും പരിശോധന നടത്തിയത്. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ, ഗാംഗാവലി പുഴയിലെ അടി ഒഴുക്ക് കുറഞ്ഞോ എന്നിവ പരിശോധിക്കാനാണ് നേവി സംഘം […]

India

ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നീളും; ഡ്രഡ്ജർ എത്താൻ വൈകും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നീളും. ഈ മാസം 22 ന് മാത്രമേ പുഴയിലെ മണ്ണ് നീക്കാനുള്ള ഡ്രഡ്ജർ എത്തിക്കാൻ കഴിയൂവെന്നാണ് ഡ്രഡ്ജിംഗ് കമ്പനിയുടെ പ്രതികരണം. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ തിരച്ചിലിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ആഴങ്ങളിൽ കണ്ടെത്തിയ അടയാള സൂചനകളുടെ ചുവട് പിടിച്ചാണ് ഇന്നത്തെ […]

India

അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഹൈഡ്രോളിക് ജാക്കി മുങ്ങിയെടുത്ത് ഈശ്വര്‍ മല്‍പെ; സ്ഥിരീകരിച്ച് ഉടമ

ബെംഗളൂരു ഷിരൂരില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഈശ്വര്‍ മല്‍പെ നടത്തിയ ഇന്നത്തെ പരിശോധന അവസാനിപ്പിച്ചു. അതേ സമയം ഈശ്വര്‍ മല്‍പെ നടത്തിയ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയിലേത് തന്നെയാണെന്ന് ലോറി ഉടമ […]

India

ഷിരൂർ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിൽ; നേവിക്ക് ഡൈവിങ്ങിന് അനുമതി നൽകാതെ ജില്ലാ ഭരണകൂടം

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം നേവിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. നാവിക സംഘം ഇതുവരെ പുറപ്പെട്ടിട്ടുമില്ല. ഡൈവിങ്ങിന് അനുമതി നൽകിയാൽ മാത്രമേ സോണാർ പരിശോധന നടക്കൂ. ഗംഗാവലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം അർജുന് […]

India

പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി; ഷിരൂരില്‍ തിരച്ചില്‍ നടത്താന്‍ പ്രതിസന്ധിയെന്ന് ഡി കെ ശിവകുമാര്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായി രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ഗംഗാവാലി പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാണ്. അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തി. പ്രതികൂല സാഹചര്യങ്ങളാണെങ്കിലും ദൗത്യം അവസാനിപ്പിക്കില്ലെന്നും തിരച്ചില്‍ തുടരുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് […]

India

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതേദഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.