‘എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടുവെന്ന് അറിയില്ല; ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടു’; മന്ത്രി കെബി ഗണേഷ് കുമാർ
കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ മലയാളി കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. കർണാടകയിലെ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മലയാളി കുടുങ്ങിയെന്ന് അവർ അറിയുന്നത് ഇവിടുന്ന് പറയുമ്പോഴാണെന്ന് മന്ത്രി പറഞ്ഞു. എത്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു എന്ന് പോലും ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി ഗണേഷ് പറഞ്ഞു. […]
