India

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസ്സായിരുന്നു. ഇന്ന് രാവിലെ പത്തേമുക്കാലോടെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. ഐഎസ്ഐഒയുടെ അഞ്ചാമത്തെ ചെയർമാനായ കസ്തൂരിരം​ഗൻ 1994 മുതൽ 2003 വരെ പദവിയിൽ തുടർന്നു. രാജ്യസഭാം​ഗം, ആസൂത്രണ കമ്മീഷൻ അം​ഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. […]