
കീം പരീക്ഷാ ഫലം; ‘സംസ്ഥാനം മറുപടി നൽകണം’; പ്രവേശന നടപടികളിൽ ഇടപെടാതെ സുപ്രീംകോടതി
കീം പരീക്ഷാ ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ ഹർജികളിൽ സംസ്ഥാനം മറുപടി നൽകണമെന്ന് സുപ്രീംകോടതി. ഹർജി 4 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അപ്പീൽ നൽകിയില്ലെന്ന് കേരളം കോടതിയെ അറിയിച്ചു. ഈ വർഷത്തെ പ്രവേശനം തുടരാമെന്ന് സുപ്രീംകോടതി. സർക്കാർ മാറ്റം അടുത്ത വർഷത്തേക്ക് കൊണ്ടുവരട്ടെ എന്ന് സിബിഎസ്ഇ സുപ്രീംകോടതിയിൽ പറഞ്ഞു. […]