‘ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറി’ ; തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ പരാതി
തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ ലോഹഭാഗം എല്ലിൽ തുളച്ചു കയറിയെന്നാണ് പരാതി. മലയിൻകീഴ് സ്വദേശി ജിജിൻ ജോസിനാണ് ദുരനുഭവം ഉണ്ടായത്. രക്തയോട്ടം കൂട്ടാൻ ഇടുപ്പ് എല്ലിലായിരുന്നു ശസ്ത്രക്രിയ നടത്തിയിരുന്നത്. ജിജിൻെറ പരാതിയിൽ കൻോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബർ 17 നായിരുന്നു ശസ്ത്രക്രിയ നടന്നത്. […]
