Keralam

രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? മത്സരിക്കാന്‍ താരം സന്നദ്ധത അറിയിച്ചു

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, […]

Keralam

യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ ലീഗിന് അതൃപ്തി; കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തും

യുഡിഎഫില്‍ സീറ്റ് ചര്‍ച്ച നീണ്ട് പോകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. നാളെ ഡല്‍ഹയില്‍ എത്തുന്ന കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. സിഎംപി , ആര്‍എസ്പി ഉള്‍പ്പടെയുള്ള കക്ഷികള്‍ക്ക് സീറ്റ് നല്‍കുന്നതിലും യുഡിഎഫില്‍ തീരുമാനം വൈകുകയാണ്. യുഡിഎഫില്‍ ചര്‍ച്ച നടക്കുന്നില്ലെന്ന് സിഎംപി നേതാവ് സി എന്‍ വിജയകൃഷ്ണന്‍  പറഞ്ഞു. […]

Keralam

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഈ മാസം 28ന് മുൻപുണ്ടാകണം. രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരത്തോടെ നടത്തും. ജയിച്ചാലും തോറ്റാലും നിയോഗിക്കപ്പെടുന്ന മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നാണ് നേതാക്കൾക്ക് ദേശീയ നേതൃത്വം നൽകുന്ന നിർദേശം. രണ്ട് ഘട്ടങ്ങളിലായി 140 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. അതിനായുള്ള തയ്യാറെടുപ്പ് […]

Keralam

അന്തിമ വോട്ടര്‍പട്ടിക 21ന്; ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 21ന്. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളില്‍ നോട്ടീസ് നല്‍കിയ മുഴുവന്‍ പേരുടെയും ഹിയറിങ് നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. അര്‍ഹതയുള്ള ഒരാള്‍ പോലും പട്ടികയില്‍ […]

Keralam

ബേപ്പൂരില്‍ പി വി അന്‍വര്‍ തന്നെ; സ്ഥിരീകരിച്ച് സണ്ണി ജോസഫ്; ചാലിയത്ത് പ്രചാരണത്തിന് തുടക്കമിട്ട് അന്‍വര്‍

യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കിടെ പ്രചാരണം കൊഴുപ്പിച്ച് ബേപ്പൂര്‍ ഉറപ്പിച്ച യുഡിഎഫിന്റെ ആദ്യ ഔദ്യോഗിക സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ചാലിയം ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ അതിരാവിലെ പ്രചാരണത്തിനെത്തിയ അന്‍വര്‍ മത്സ്യതൊഴിലാളികള്‍ അടക്കമുള്ള വോട്ടര്‍മാരെക്കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. ബേപ്പൂരില്‍ അന്‍വര്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥിരീകരിച്ചു.  യുഡിഎഫില്‍ […]

District News

‘തിരഞ്ഞെടുപ്പിൽ പാലായും പൂഞ്ഞാറും പിടിക്കാൻ ബിജെപി’; പി സി ജോർജും ഷോൺ ജോർജും മത്സരത്തിന്

പാലായും പൂഞ്ഞാറും പിടിക്കാൻ പി സി ജോർജിനെയും ഷോൺ ജോർജിനെയും രംഗത്തിറക്കാൻ ബിജെപി. പാർട്ടി പറഞ്ഞാൽ പാലായിൽ മത്സരിക്കുമെന്നും ഇനി മത്സരിക്കാൻ പറഞ്ഞാൽ മറുത്തൊന്നും പറയില്ലെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പറഞ്ഞു. ‘പാർട്ടി എവിടെപ്പോയി മത്സരിക്കാൻ പറഞ്ഞാലും അത് അനുസരിക്കാൻ ബാധ്യസ്ഥനാണ്. പാലായിലെ പാർട്ടിയെ […]

Keralam

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മോദിയെ കളത്തിലിറക്കി ബി.ജെ.പി; സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് എൽ.ഡി.എഫ്-യു ഡി എഫ്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ചോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് നേതൃത്വം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നത്. ഭരണത്തുടർച്ച ലക്ഷ്യമിട്ട് എൽ ഡി എഫും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സംസ്ഥാനത്ത് സജീവമായിക്കഴിഞ്ഞു. വിജയ […]

Keralam

വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കകം കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവും, ദയവ് ചെയത് ഇപ്പോള്‍ ചോദിക്കരുത്: വി ഡി സതീശന്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തില്‍ വിസ്മയങ്ങള്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫ് പ്ലാറ്റ്‌ഫോമിലേക്ക് എല്‍ഡിഎഫിലെയും എന്‍ഡിഎയിലെയും കക്ഷികളും നിഷ്പക്ഷരായ ആളുകളും വരും. അവര്‍ ആരൊക്കെയാണ് എന്ന് ഇപ്പോള്‍ ദയവായി ചോദിക്കരുത്. കാത്തിരിക്കാനും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് […]

Keralam

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ല; ജമാഅത്തെ ഇസ്ലാമിക്ക് മറുപടിയുമായി എ കെ ബാലന്‍

പാലക്കാട്: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന തന്റെ പ്രസ്താവനയില്‍ മാപ്പ് പറയാന്‍ മനസില്ലെന്ന് സിപിഎം നേതാവ് എ കെ ബാലന്‍. പ്രസ്താവനയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി നല്‍കിയ വക്കീല്‍ നോട്ടീസിന് ഒരാഴചയ്ക്കുള്ളില്‍ മറുപടി നല്‍കും. എന്നാല്‍ നിരുപാധികം മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തനിക്ക് […]