Keralam

കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു ; ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം

ആലപ്പുഴ : കേരളത്തിലെ എന്‍സിപി ഘടകം പിളര്‍ന്നു. ഒരുവിഭാഗം പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്ന് യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലയനസമ്മേളനം അടുത്തമാസം ആലപ്പുഴയില്‍ നടക്കും. പിസി ചാക്കോയ്‌ക്കൊപ്പം നില്‍ക്കുന്നവരാണ് എന്‍സിപി വിട്ട് കേരളാ കോണ്‍ഗ്രസ് ജോസഫിനൊപ്പം ചേര്‍ന്നത്. മുന്‍ദേശീയ പ്രവര്‍ത്തക സമിതി […]

District News

കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റായി അഡ്വ.ജെയ്സൺ ജോസഫ് ഒഴുകയിൽ തിരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ കോട്ടയത്ത് ചേർന്ന പുനസംഘടന സമ്മേളനത്തിലാണ് അഡ്വ.ജെയ്സൺ ജോസഫിനെ ജില്ലാ പ്രസിഡൻ്റായി തിരഞ്ഞെടുത്തത്. 1986 ൽ കേരള വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായി അതിരമ്പുഴ ഹൈസ്കൂളിൽ […]

Keralam

പാര്‍ലമെന്റിലേക്ക് ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനകീയഎന്‍ട്രി

ന്യൂഡല്‍ഹി: ആദ്യദിനം പാര്‍ലമെന്റിലേക്ക് ഓട്ടോയിലെത്തി ഫ്രാന്‍സിസ് ജോര്‍ജ് എംപി. വോട്ടര്‍മാര്‍ ‘ഓട്ടോറിക്ഷ’ ചിഹ്നത്തിലെത്തില്‍ വോട്ട് ചെയ്താണ് തന്നെ പാര്‍ലമെന്റിലേക്ക് അയച്ചത്. ഇതിന്റെ നന്ദി സൂചകമായി കൂടിയാണ് ആദ്യദിനം ഓട്ടോറിക്ഷ തിരഞ്ഞെടുത്തതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ‘തന്റെ ചിഹ്നം ഓട്ടോറിക്ഷയായിരുന്നല്ലോ. ഓട്ടോറിക്ഷ ചിഹ്നത്തില്‍ വോട്ട് ചെയ്താണ് ജനങ്ങള്‍ എന്നെ പാര്‍ലമെന്റിലേക്ക് […]

District News

രണ്ടില വാടിത്തളർന്നുവെന്ന്; ജോസഫ് ഗ്രൂപ്പ്

കോട്ടയം: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം കണ്ടത് രണ്ട് കേരള കോൺഗ്രസ് സ്ഥാനാർഥികൾ മാറ്റുരച്ച അങ്കമാണ്. അതിൽ ബ്രായ്ക്കറ്റില്ലാതെ മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഫ്രാൻസിസ് ജോർജ് ജയിച്ചു. ബ്രാക്കറ്റ് ഉള്ളയാൾ തോറ്റു. രണ്ടില വാടി തളർന്നിരിക്കുന്നുവെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര്യ സമിതി അംഗവും പി.ജെ ജോസഫിന്റെ മകനുമായ […]

District News

കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ മുന്നേറ്റം 6 നിയമസഭാമണ്ഡലങ്ങളിൽ

കോട്ടയം : സ്ഥാനാർഥി മാറിയെങ്കിലും ഭൂരിപക്ഷക്കണക്കിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ തനിയാവർത്തനം. 2019ൽ ഭൂരിപക്ഷം നേടിയ എല്ലാ നിയമസഭാ മണ്ഡലത്തിലും ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോൾ 2019ലെ അതേ സ്വഭാവത്തിൽ വൈക്കം എൽഡിഎഫിനെ തുണച്ചു. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർഥിയായ തോമസ് ചാഴികാടനു ഭൂരിപക്ഷം നൽകിയ പിറവം, പാലാ, […]

District News

പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ വിലക്കയറ്റത്തിനും, കൊലപാതക രാഷ്ട്രീയത്തിനുമെതിരെ ജനങ്ങൾ പ്രതികരിക്കണം: പി. ജെ. ജോസഫ്

കോട്ടയം: കേരളം ഭരിക്കുന്ന ഇടതു സർക്കാരിൻ്റെ അഴിമതിയും വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും അക്രമ കൊലപാതക രാഷ്ട്രീയത്തിനുമെതിരെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രതികരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ പറഞ്ഞു. വന്യജീവികൾ മനുഷ്യനെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും വനത്തിൽ വെള്ളവും ഭക്ഷണം ലഭിക്കാഞ്ഞിട്ടണെന്നും വനത്തിൽ […]

District News

എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി; കേരള കോണ്‍ഗ്രസിന് കോട്ടയം മാത്രം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് […]

Local

തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ മതിലിൽ യുഡിഎഫ് വെള്ളയടിച്ചു; ഏറ്റുമാനൂരിൽ തര്‍ക്കം

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രവർത്തകർ പാർലമെൻറ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വെള്ളയടിച്ച മതിലിൽ കേരള കോൺഗ്രസ് മാണി വിഭാഗം പ്രവര്‍ത്തകര്‍ പ്രചാരണ വാചകം എഴുതി. ഏറ്റുമാനൂർ തെള്ളകത്തെ മതിലിലാണ് പ്രചാരണ വാചകം എഴുതിയത്.  തോമസ് ചാഴിക്കാടൻ എംപിയുടെ സഹോദരൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മതിലിലാണ് ജോസഫ് ഗ്രൂപ്പുകാർ […]

District News

കോട്ടയത്ത് കെ എം മാണിയുടെ മരുമകൻ? ഫ്രാൻസിസ് ജോർജിനെതിരെ കേരള കോണ്‍ഗ്രസില്‍ പടനീക്കം

കോട്ടയം: കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം വെട്ടാന്‍ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും കെ എം മാണിയുടെ മരുമകനുമായ എം പി ജോസഫിനെ ഇറക്കി ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍. കെ എം മാണിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് എം പി ജോസഫിനെ അനുകൂലിക്കുന്നവരുടെ പക്ഷം.  കെ […]

District News

കോട്ടയം ലോക്‌സഭാ സീറ്റിൽ കേരള കോൺഗ്രസ് തന്നെ മത്സരിക്കും; പി.ജെ ജോസഫ്

കോട്ടയം: ലോക്സഭാ സീറ്റിൽ കോട്ടയത്ത് ആര് മത്സരിക്കുമെന്നത് സംബന്ധിച്ച് യുഡിഎഫിൽ തർക്കങ്ങളില്ലെന്ന് കേരള കോൺ ഗ്രസ് നേതാവ് പി.ജെ ജോസഫ്. അനൗദ്യോഗിക ചർച്ചകൾ നടക്കുകയാണ്. കോട്ടയം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും പി.ജെ ജോസഫ് പാലായിൽ മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ക്യാമ്പുകളോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങാനാണ് […]