Keralam

3200 രൂപ വീതം; മെയ് മാസത്തില്‍ സാമൂഹ്യ, ക്ഷേമ പെന്‍ഷന്റെ രണ്ടു ഗഡു ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ രണ്ടു ഗഡു ലഭിക്കും. മെയ് മാസത്തെ പെന്‍ഷനൊപ്പം സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി […]

Keralam

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് […]

Keralam

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ; 5 ലക്ഷം വിരമിക്കൽ ആനുകൂല്യം അംഗീകരിച്ചില്ല

ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ. മാർഗരേഖയ്ക്കെതിരെ ആശാ വർക്കേഴ്സ് പ്രതിഷേധിച്ചിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്ന ആശമാരുടെ ആവശ്യം അംഗീകരിച്ചില്ല. മാഗർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം […]

Keralam

‘കേരളത്തെ കടക്കെണിയിലാക്കി, നാലാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരവകാശവും സര്‍ക്കാരിനില്ല’

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ പൂര്‍ണമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഇല്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും അതുകൊണ്ടു തന്നെ നാലാം വാര്‍ഷികം ആഘോഷിക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെ […]

Keralam

70 ദിവസം പിന്നിട്ടു; അനുനയത്തിലെത്താതെ ആശാവർക്കേഴ്സിന്റെ സമരം

നിരാഹാരം ഒരു മാസവും രാപ്പകൽ സത്യാഗ്രഹവും എഴുപതാം ദിവസവും പിന്നിടുമ്പോഴും അനുനയത്തിലെത്താതെ ആശാവർക്കേഴ്സിന്റെ സമരം. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക എന്നീ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിൽ തുടരുകയാണ് അശാവർക്കേഴ്സ് അസോസിയേഷൻ. മന്ത്രി വി ശിവൻകുട്ടിയുമായി കൂടി കാഴ്ച നടത്തിയ ശേഷം സമരത്തിൽ […]

Keralam

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തും; സർക്കാർ ഹൈക്കോടതിയിൽ

തൃശൂർ പൂരം വെടിക്കെട്ട് നിയമാനുസൃതം നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പ്രദേശത്തെ അന്തരീക്ഷ ഗുണ നിലവാരം ഉറപ്പുവരുത്തുമെന്നും, സർക്കാർ കോടതിയെ അറിയിച്ചു. പൂരം വെടിക്കെട്ട് ചോദ്യം ചെയ്ത് തൃശൂർ തിരുവമ്പാടി സ്വദേശി വെങ്കിടാചലം നൽകിയ ഹർജിയിലാണ് സർക്കാർ കോടതിയിൽ നിലപാട് അറിയിച്ചത്. സർക്കാരിൻ്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. […]

Keralam

ആശാവര്‍ക്കേഴ്‌സിന്റെ രാപകല്‍ സമരം ഇന്ന് 60ാം ദിവസം; തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കി തദ്ദേശസ്ഥാപനങ്ങള്‍

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാവര്‍ക്കേഴ്‌സിന്റെ രാപകല്‍ സമരം ഇന്ന് 60ാം ദിവസം. സമരത്തിലുള്ള ആശമാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദം ശക്തമാക്കി. തദ്ദേശസ്ഥാപന പ്രതിനിധികള്‍ ആശമാരെ നേരിട്ട് വിളിച്ചാണ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നത്. ആശ സമരം തീരാതിരിക്കാന്‍ കാരണം സമരക്കാര്‍ തന്നെയെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ആശാവര്‍ക്കേഴ്‌സിന്റെ സമരം […]

Keralam

കെഎസ്ആര്‍ടിസിക്ക് ആശ്വാസം: 102.62 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് 6163 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി […]

Keralam

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം; സർക്കാരിനോട് ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ക്രമസമാധാനം ഉറപ്പുവരുത്താൻ സംസ്ഥാന പൊലീസ് മേധാവിയും ജില്ലാ കളക്ടറും നടപടി എടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി തീർപ്പാക്കി യുക്തിപരമായ തീരുമാനത്തിൽ അന്വേഷണം എത്തിച്ചേരണമെന്നും ഈ […]

Keralam

റേഷൻ കാർഡുടമകളുടെ മസ്റ്ററിങ് 94 ശതമാനം പൂർത്തിയാക്കി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം

റേഷൻ കാർഡുടമകളുടെ മസ്റ്ററിങ്‌ 94 ശതമാനം പൂർത്തിയാക്കിയതിന്‌ കേരളത്തെ അഭിനന്ദിച്ച് കേന്ദ്രം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ മന്ത്രി ജി.ആർ.അനിലിലുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്‌ മന്ത്രി പ്രഹ്ലാദ്‌ ജോഷി അഭിനന്ദിച്ചത്. പാർലമെന്റ്‌ മന്ദിരത്തിലാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്. റേഷൻ കാർഡ്‌ മസ്റ്ററിങ്ങിനുള്ള കാലാവധി […]