Keralam

മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണം നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎല്ലിന് അനുകൂലമായ ഒരു സമീപനവും മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാധ്യമങ്ങൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ നേതാക്കൾക്കും അടക്കം സിഎംആർഎൽ പണം നൽകിയതായി ആദായ നികുതി റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മുഖ്യമന്ത്രിക്കെതിരെ മാത്രം അന്വേഷണം എന്ന […]

India

വസുകിയുടെ നിയമനം; വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി

ന്യൂഡൽഹി: കെ വസുകി ഐഎഎസിൻ്റെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് വിദേശകാര്യ വക്താവ് താക്കീത് നൽകിയതിൽ പ്രതികരിച്ച് ചീഫ് സെക്രട്ടറി വി വേണു. വിദേശകാര്യ മന്ത്രാലയം കേരളത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ ഉത്തരവ് തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്നും വേണു പറഞ്ഞു. വസുകിയുടെ നിയമനം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കേന്ദ്രത്തിന്റെ […]

Keralam

കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറച്ചു; ഇളവ് 60 ശതമാനം വരെ

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് […]

Keralam

ക്ഷേമ പെൻഷൻ വിതരണം വൈകും ; തുക അനുവദിച്ച് ഉത്തരവിറങ്ങിയില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ ക്ഷേമപെൻഷൻ ഗഡു വിതരണം വൈകും. തുക അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങാത്തതിനാലാണ് പെൻഷൻ വിതരണം വൈകുന്നത്. ബുധനാഴ്ച മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യുമെന്നായിരുന്നു ധനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. 1600 രൂപ വീതം 60 ലക്ഷത്തിൽ പരം പേർക്കായി 900 കോടി രൂപയാണ് ആവശ്യമുള്ളത്. ഈ തുക […]

Keralam

കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കൊടുത്തു തീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും കൊടുത്ത് തീർത്തുകൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവരുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ വിഹിതവും സെസ് വഴി ലഭിക്കുന്ന തുകയും സർക്കാർ പെൻഷനായി നൽകുന്ന തുകയും അറിയിക്കാൻ […]

Keralam

അധ്യാപകർ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നു, തിരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അധ്യാപകർ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അവരെ കണ്ടെത്താനും തിരുത്താനും പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകൾ തയ്യാറാകണം. കേരളത്തിലെ പത്താം ക്ലാസ് വിജയം വലിയതോതിൽ വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഈ വിദ്യാർത്ഥികളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യം ചർച്ചയാകുകയാണ്. ഇവർ അടിസ്ഥാന ശേഷി നേടിയെന്ന് അധ്യാപകർ ഉറപ്പ് […]

Keralam

ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് മൂന്ന് വകുപ്പുകളിൽ ; വിമര്‍ശനവുമായി ജി സുധാകരൻ

ആലപ്പുഴ : ഏറ്റവും  കൂടുതല്‍ അഴിമതി നടക്കുന്നത് പിഡ്ബ്ല്യു.ഡി, റവന്യു, എക്സൈസ് തുടങ്ങിയ വകുപ്പുകളിലാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. വികസനത്തിനായി ചെലവഴിക്കുന്ന പണത്തിൻ്റെ പകുതി പോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പലപഠനങ്ങളുമുണ്ട്. താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നു […]

Keralam

വിഴിഞ്ഞം തുറമുഖം : കേന്ദ്രത്തിന് നല്ല സമീപനം, സംസ്ഥാനം വാക്കുപാലിച്ചില്ലെന്ന് ലത്തീന്‍ സഭ

വിഴിഞ്ഞം തുറമുഖം പദ്ധതിയില്‍ ആരെയും ട്രയല്‍ റണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി വിളിച്ചിരുന്നില്ലെന്നും ലത്തീന്‍ സഭാ വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര. സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ജനകീയ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ സമീപനത്തെ പ്രശംസിക്കുകയും […]

Keralam

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

തിരുവനന്തപുരം : മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തല്‍. വനം, വനേതര ഭൂമി വേര്‍തിരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സിഎജിയുടെ റിപ്പോര്‍ട്ടുണ്ട്. ആനത്താരകള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. […]

Keralam

ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് വേണ്ടി പണം ചിലവഴിക്കുന്നത് സംസ്ഥാന സ‍ർക്കാ‍രെന്ന് എംഎൽഎ കെ കെ രമ

തിരുവനന്തപുരം : ടി പി ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് വേണ്ടി പണം ചിലവഴിക്കുന്നത് സംസ്ഥാന സ‍ർക്കാ‍രെന്ന് എംഎൽഎ കെ കെ രമ. പ്രതികൾ സുപ്രീംകോടതി വരെ പോയി, അതിന് എവിടെ നിന്ന് പണം ലഭിക്കുന്നു എന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് സർക്കാരിന്റെ മുഖം രക്ഷിക്കുകയാണെന്നും കെ കെ രമ പറഞ്ഞു. […]