Keralam

നവകേരള സദസ്സ് നിര്‍‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടി രൂപയുടെ പദ്ധതികള്‍

നവകേരള സദസ്സിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരി‍ഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി […]

Keralam

ഒരു ലക്ഷം കണക്ഷന്‍; നാഴികക്കല്ല് പിന്നിട്ട് കെ ഫോണ്‍

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണ്‍ ഒരു ലക്ഷം കണക്ഷന്‍ എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതിയാണിത്. ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷത്തിനകമാണ് നേട്ടം. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ മൂന്ന് ലക്ഷം ഉപഭോക്താക്കള്‍ക്ക് […]

Keralam

‘വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും തുടർച്ചയുള്ള ഒമ്പത് വർഷം; ജനങ്ങൾ സർക്കാരിന് ഒപ്പം നിന്നു’; മുഖ്യമന്ത്രി

വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും തുടർച്ചയുള്ള ഒമ്പത് വർഷമാണ് പിന്നിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാർ നാലു വർഷം പൂർത്തീകരിച്ച വേളയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒന്നും രണ്ടും എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. കേരളത്തിൻ്റെ മുഖച്ഛായ മാറ്റുന്ന പല പദ്ധതികളും പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി […]

Keralam

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥ; ‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; വിമർശിച്ച് ഹൈക്കോടതി

കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. എം.ജി റോഡിന്റെ അവസ്ഥ എന്താണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഫുട്പാത്തിലെ സ്ലാബുകൾ പോലും മാറ്റിയിട്ടില്ല. മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല. പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മഴക്കാലം അടുത്തെത്തിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല. മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ലെന്ന് […]

Keralam

‘സർക്കാരിനോട് പറയുന്നതിനെക്കാൾ ഫലം, കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടും’; ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

വന്യജീവി ആക്രമണത്തിൽ സർക്കാരിനെയും വനംവകുപ്പിനെയും രൂക്ഷമായി വിമർശിച്ച് സീറോ മലബാർ തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം, ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാൽ കിട്ടുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ഇന്നലെ കത്തോലിക്കാ കോൺഗ്രസിന്റെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് […]

Keralam

പി.സരിന്‍ വിജ്ഞാനകേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ; 80,000 രൂപ മാസ ശമ്പളത്തില്‍ സര്‍ക്കാര്‍ നിയമനം

കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു. ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് […]

Keralam

ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം; സർക്കാർ തള്ളി

ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിയമിക്കാനുള്ള നിർദ്ദേശം സർക്കാർ തള്ളി. വൈദ്യുതി മന്ത്രിയാണ് ബിജു പ്രഭാകറിനെ കെഎസ്ഇബി ചെയർമാനായി നിലനിർത്തണമെന്ന നിർദ്ദേശം വെച്ചത്. വിരമിച്ചവരെ ബോർഡ് ഡയറക്ടർമാരായി നിയമിക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇത് ചെയർമാനും ബാധകമാണെന്ന വിലയിരുത്തലിലാണ് നിർദ്ദേശം തള്ളിയത്. ബിജു പ്രഭാകർ ഇന്ന് സർവീസിൽ‌ […]

Keralam

3200 രൂപ വീതം; മെയ് മാസത്തില്‍ സാമൂഹ്യ, ക്ഷേമ പെന്‍ഷന്റെ രണ്ടു ഗഡു ലഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തമാസം ഗുണഭോക്താക്കള്‍ക്ക് സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ രണ്ടു ഗഡു ലഭിക്കും. മെയ് മാസത്തെ പെന്‍ഷനൊപ്പം സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി […]

Keralam

ഡോ. എ ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

ഡോ. എ. ജയതിലക് സംസ്ഥാനത്തിന്റെ അടുത്ത ചീഫ് സെക്രട്ടറിയാകും. കേരള കേഡറിലെ രണ്ടാമത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. നിലവില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. ഏറ്റവും സീനിയറായ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തേക്ക് മടങ്ങി വരാന്‍ വിസമ്മതം അറിയച്ചതിനെ തുടര്‍ന്നാണ് ജയതിലകിനു ചീഫ് സെക്രട്ടറി പദത്തിലേക്ക് […]

Keralam

ആശമാരുടെ വിരമിക്കൽ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ; 5 ലക്ഷം വിരമിക്കൽ ആനുകൂല്യം അംഗീകരിച്ചില്ല

ആശാ വർക്കേഴ്സിന്റെ വിരമിക്കൽ പ്രായം 62 വയസ്സാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ. മാർഗരേഖയ്ക്കെതിരെ ആശാ വർക്കേഴ്സ് പ്രതിഷേധിച്ചിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ നൽകണമെന്ന ആശമാരുടെ ആവശ്യം അംഗീകരിച്ചില്ല. മാഗർഗരേഖ പിൻവലിക്കുമെന്ന് ആരോഗ്യ മന്ത്രി വാക്കാൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വിരമിക്കൽ ആനുകൂല്യം 5 ലക്ഷം […]