
‘കേന്ദ്രത്തിന്റെ കടല്‍ മണല്‍ ഖനനപദ്ധതിക്ക് മൗനാനുവാദം നല്‍കി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ കുരുതി കൊടുക്കുന്നു’; രമേശ് ചെന്നിത്തല
കേരളതീരത്തു നിന്നു കടല്‍ മണല്‍ ഖനനം നടത്താനുള്ള വിവാദ കേന്ദ്ര പദ്ധതിക്ക് മൗനാനുവാദം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ മത്സ്യതൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കടല്‍ മണല്‍ ഖനനപദ്ധതി മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുകയും തീരശോഷണത്തിന് ആക്കം കൂട്ടുകയും ചെയ്യും. […]