Keralam

നെയ്യാറ്റിൻകരയിൽ കനത്ത മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കനത്ത മഴയത്ത് ശിശു ദിനറാലി സംഘടിപ്പിച്ചത് വിവാദത്തിൽ. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയുടെ ശിശു ദിനറാലി. മഴ കനത്തിട്ടും റാലി നിർത്തിവെക്കാൻ അധികൃതർ കൂട്ടാക്കിയില്ല. 1500 ഓളം കുട്ടികളാണ് റാലിയുടെ ഭാഗമായി പങ്കെടുത്തത്. നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി […]

Keralam

മഴ തീവ്രമായി; അതിരപ്പിള്ളി അടച്ചു; ഡാമുകള്‍ തുറന്നു; ജാഗ്രതാനിര്‍ദേശം

തൃശൂര്‍: അതിശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ജില്ലയില്‍ പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരന്‍കുണ്ട്, പത്താഴക്കുണ്ട് ഡാമുകള്‍ തുറന്നതായും കലക്ടര്‍ അറിയിച്ചു.പീച്ചി ഡാമിന്റെ 4 സ്പില്‍വേ ഷട്ടറുകള്‍ 150 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. മഴ തീവ്രമായതിനെ തുടര്‍ന്ന് ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. […]

Keralam

മൂന്നാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; വീട്ടമ്മ മരിച്ചു

മൂന്നാർ: ഇടുക്കി മൂന്നാർ എംജി കോളനിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. എംജി കോളനിയിലെ കുമാറിന്റെ ഭാര്യ മാലയാണ് മരിച്ചത്. ഇന്ന് ഉച്ച മുതൽ മൂന്നാർ മേഖലയിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ വീടിന് മുകളിലുണ്ടായിരുന്ന മണ്ണിടിഞ്ഞു വീടിനു മുകളിലേക്ക് വീഴുകയും വീട്ടമ്മ വീടിനുള്ളിൽ കുടുങ്ങി പോവുകയുമായിരുന്നു. […]