Keralam

ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അം​ഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീയെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിന് അം​ഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഏതു വസ്ത്രം ധരിക്കുന്നുവെന്നത് സ്ത്രീയുടെ സ്വാതന്ത്ര്യമാണ്. അത് കോടതിയുടെ മോറൽ പോലീസിങ്ങിനു വിധേയമാകേണ്ടതില്ല. വ്യക്തിപരമായ അഭിപ്രായം വിധിന്യായങ്ങളിൽ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. സ്ത്രീയെ അവർ ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് പുരുഷനിയന്ത്രിതമായ സാമൂഹികവീക്ഷണത്തിന്റെ ഫലമാണെന്നും […]

Keralam

ബോര്‍ഡുകളും ഫ്‌ളക്‌സുകളും 10 ദിവസത്തിനുള്ളില്‍ നീക്കണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. തദ്ദേശവകുപ്പ് ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃത ബോര്‍ഡുകളും ഫ്‌ലെക്‌സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ […]

Keralam

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിൽപ്പന നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.അത്തരക്കാർക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. നിലയ്ക്കലിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം. അമിത വില ഈടാക്കുന്നതിനെതിരെയും, മറ്റും പരിശോധന നടക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ആരോഗ്യ – റവന്യു വിഭാഗം […]

Keralam

സ്ത്രീധന പീഡന പരാതി; മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ

സ്ത്രീധന പീഡന പരാതിയിൽ മുൻ കൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ.പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ബി.ജെ.പി.യിൽ ചേർന്ന മുൻ സി.പി.ഐ.എം. നേതാവ് ബിപിൻ പറഞ്ഞു. ഭാര്യ നൽകിയ പരാതി വാസ്തവ വിരുദ്ധമാണെന്നും പാർട്ടി വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിൻ പറഞ്ഞു. ഭാര്യ മിനീസ നല്‍കിയ […]

Keralam

കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണായെന്ന് കോടതി ചോദിച്ചു.എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്താൻ കോടതി നിർദേശിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി […]

Keralam

‘മാധ്യമങ്ങളെ കോടതി ഉത്തരവിലൂടെ നിയന്ത്രിക്കാനാകില്ല’, മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമെന്ന് ഹൈക്കോടതി

മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം തീര്‍പ്പാക്കി കേരള ഹൈക്കോടതി. മാധ്യമങ്ങളെ നിയന്ത്രിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് കോടതിയുടെ നടപടി. ഹൈക്കോടതിയുടെ ജയശങ്കരന്‍ നമ്പ്യാര്‍ ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. […]

Keralam

‘ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ആനകളെ ഉപയോഗിക്കുന്നതില്‍ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നാട്ടാനകളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ നാലിലൊന്ന് ആനകള്‍ ചരിഞ്ഞുവെന്ന് ഡിവിഷന്‍ ബെഞ്ച്. പിടികൂടിയ 600 ആനകളില്‍ 154 എണ്ണത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ മനുഷ്യര്‍ക്കായില്ലെന്നും വിമര്‍ശനമുണ്ട്. ആനകളെ പിടികൂടുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് ആനകളെ മ്യൂസിയത്തില്‍ കാണാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് […]

Keralam

മാണി സി കാപ്പന് എംഎൽഎ ആയി തുടരാം; പാലായിലെ ജയം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

പാലാ എംഎൽഎ മാണി സി കാപ്പന്‍റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാർഥിയായിരുന്ന സി വി ജോൺ നൽകിയ ഹർജി തള്ളി. ജസ്‌റ്റിസ് സി ജയചന്ദ്രന്‍റെ ബഞ്ചാണ് ഹർജി തള്ളിയത്. അനുവദനീയമായത്തിൽ കൂടുതൽ പണം മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കിയെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. എന്നാൽ, […]

Keralam

സ്വകാര്യതയെ ബാധിക്കരുത്; പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊതുഇടങ്ങളിലെ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടങ്ങളില്‍ വച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന കേസില്‍ പറവൂര്‍ […]

Keralam

കേരള ഹൈക്കോടതിയിൽ പുതിയ 5 ജഡ്‌ജിമാർ

കേരള ഹൈക്കോടതിയിൽ പുതിയതായി 5 ജഡ്ജിമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപ​​ന​​മി​​റ​​ക്കി. പി.കൃഷ്ണകുമാർ, കെ.വി. ജയകുമാർ, എസ്. മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി.വി. ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്. ഇ​​തോ​​ടെ, ഹൈ​​ക്കോ​​ട​​തി​​യി​​ലെ ജ​​ഡ്ജി​​മാ​​രു​​ടെ എ​​ണ്ണം 45 ആ​​കും. കേരള ഹൈക്കോടതിയിൽ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. ഇവർ ഇന്നു […]