Keralam

മാധ്യമങ്ങള്‍ക്കെതിരായ അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ ജാഗ്രതവേണം: ഹൈക്കോടതി

കൊച്ചി: മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ നല്‍കുന്ന അപകീര്‍ത്തി കേസുകള്‍ പരിഗണിക്കുമ്പോള്‍ വിചാരണക്കോടതികള്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി. അപകീര്‍ത്തി കുറ്റം ആരോപിച്ച് ആരംഭിക്കുന്ന അനാവശ്യ നിയമ നടപടിക്രമങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. കേസില്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും കുറ്റം ആരോപിക്കുമ്പോഴും അങ്ങേയറ്റം ജാഗ്രത പാലിക്കണം. […]

Keralam

മുദ്രപത്രങ്ങള്‍ക്കുള്ള ക്ഷാമം പരിഹരിക്കണം: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

തിരുവന്തപുരം: 50, 100 രൂപ മുദ്രപത്രങ്ങള്‍ക്കുള്ള കടുത്ത ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ ട്രഷറി ഡയറക്ടറും ട്രഷറി വകുപ്പ് സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. […]

Keralam

വയനാട് ഉരുള്‍പൊട്ടല്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ ഹൈക്കോടതി വിധി 13ന്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി 13ന് വിധി പറയും. നിർമ്മാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് വി ജി അരുൺ പരിഗണിച്ചത്. കമ്മീഷന്റെ പുതിയ ഉത്തരവിനുള്ള കാരണങ്ങൾ രേഖാമുലം രേഖപ്പെടുത്തണം എന്നായിരുന്നു ഹർജിക്കാരന്റെ അഭിഭാഷകൻ വാദിച്ചത്. പേര് വെളിപ്പെടുത്തരുത് എന്ന് […]

Keralam

നജീബ് കാന്തപുരം പെരിന്തൽമണ്ണ എംഎൽഎയായി തുടരും; എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ഹർജി തള്ളി

കൊച്ചി: നജീബ് കാന്തപുരം പെരിന്തൽമണ്ണ എംഎൽഎയായി തുടരും. തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എൽ ഡി എഫ് സ്ഥാനാർഥി കോടതിയെ സമീപിച്ചത് പോസ്റ്റൽ വോട്ട് എണ്ണിയില്ലെന്ന് ആരോപിച്ച്.

Keralam

സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണം; ഹൈക്കോടതിയില്‍ അമികസ് ക്യൂറി നിലപാടറിയിച്ചു

കൊച്ചി: സിഎംആര്‍എല്ലിൻ്റെ ഇടപാടുകളില്‍ പ്രാഥമിക അന്വേഷണം വേണമെന്ന് ഹൈക്കോടതിയില്‍ അമികസ് ക്യൂറി. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയനുസരിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ആവശ്യം. സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് അമികസ് ക്യൂറി നിലപാട് അറിയിച്ചത്. വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ പൊതുപ്രവർത്തകനായ ജി ഗിരീഷ് ബാബു […]

District News

കോടതിയലക്ഷ്യക്കേസ്; 28 അഭിഭാഷകരെ വിചാരണയില്‍ നിന്ന് ഒഴിവാക്കി, പകരം സൗജന്യ നിയമസേവനം നല്‍കണം

കോട്ടയം : കോട്ടയം കോടതിയിലെ 29 അഭിഭാഷകര്‍ക്ക് എതിരായ കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകരുടെ നിരുപാധിക മാപ്പപേക്ഷ ഉപാധിയോടെ അംഗീകരിച്ച് ഹൈക്കോടതി. 28 അഭിഭാഷകരെയും കോടതിയലക്ഷ്യ കേസിലെ വിചാരണയില്‍ നിന്ന് ഡിവിഷന്‍ ബെഞ്ച് ഉപാധിയോടെ ഒഴിവാക്കി. കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അഭിഭാഷകര്‍ കോട്ടയം ജില്ലയില്‍ ആറ് മാസം സൗജന്യ നിയമസേവനം […]

Keralam

ആമയിഴഞ്ചാന്‍ അപകടം സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പത്ത് ദിവസത്തിനകം അറിയിക്കണം. ആമയിഴഞ്ചാന്‍ തോട് സന്ദര്‍ശിച്ച് അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം. റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കാനുള്ള ചുമതല റെയില്‍വേയ്ക്ക് തന്നെയാണെന്നും ഹൈക്കോടതിയുടെ […]

Keralam

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി. ഹര്‍ജി വൈകിട്ട് നാലിന് പ്രത്യേക ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. 46 മണിക്കൂറിലേറെ നീണ്ട തെരച്ചില്‍ ശ്രമങ്ങള്‍ വിഫലമാക്കിയാണ് ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ […]

Keralam

ഗവർണറുടെ സെനറ്റിലേയ്ക്കുള്ള നാമനിര്‍ദ്ദേശം; എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദ്ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി. സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല നല്‍കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ […]