India

കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിക്കുന്നവരായി കന്യാസ്ത്രീകളെ ചിത്രീകരിച്ച് ഛത്തീസ്ഗഡ് ബിജെപിയുടെ അധിക്ഷേപ കാര്‍ട്ടൂണ്‍; സംസ്ഥാന ബിജെപി പ്രതിരോധത്തില്‍

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ബിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച അധിക്ഷേപ കാര്‍ട്ടൂണ്‍ വിവാദത്തില്‍. കന്യാസ്ത്രീകള്‍ കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിച്ചുകൊണ്ടുപോകുന്നതായുള്ള അധിക്ഷേപ കാര്‍ട്ടൂണാണ് വിവാദമായത്. വിവാദത്തിന് പിന്നാലെ ബിജെപി പോസ്റ്റ് പിന്‍വലിച്ചെങ്കിലും ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇപ്പോഴും സജീവമാണ്. പോസ്റ്റ് ചൂണ്ടിക്കാട്ടി ബിജെപി […]

Keralam

‘കേന്ദ്ര സർക്കാരിന്റെ വാക്കിന് വിലയില്ല; ക്രൈസ്തവ സമൂഹവും ആശങ്കയിൽ‌’; രമേശ് ചെന്നിത്തല

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും ആഭ്യന്തര മന്ത്രിയുടേയും വാക്കിന് വില ഇല്ലെന്ന് രമേശ് ചെന്നിത്തല. നിയമം ബജ്റംഗ്ദളിന്റെ കൈയിലാണ്. കേരളത്തിലെ ജനങ്ങളും ക്രൈസ്തവ സമൂഹവും ആശങ്കയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ബിലാസ്പൂർ എൻഐഎ കോടതി നാളെ വിധി പറയും. ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തിരുന്നു. ജാമ്യാപേക്ഷയെ […]

India

നീതിപൂർവമായ അന്വേഷണം കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടു; ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദർശിച്ച് ഷോൺ ജോർജ്

കന്യാസ്ത്രീകൾക്ക് NIA കോടതിയിൽ നിന്ന് 50 ശതമാനം ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. നീതിപൂർവമായ അന്വേഷണമാണ് കേരളത്തിലെ ബിജെപി ആവശ്യപ്പെട്ടത്. ജാമ്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് സഭയാണ്. അവർ എന്ത് നിലപാട് സ്വീകരിച്ചാലും നിയമപരമായ സഹായങ്ങൾ ചെയ്‌തു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി ആ […]

Keralam

കന്യാസ്തീകളുടെ അറസ്റ്റ്: ‘ഒറ്റപ്പെട്ട സംഭവമല്ല, കോൺഗ്രസ് നിലപാട് പ്രതിഷേധാർഹം’; എംവി ​ഗോവിന്ദൻ

ഛത്തീസ്​ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കന്യാസ്ത്രീകളെ കളളക്കേസിൽ കുടുക്കിയതിൽ ശക്തമായ പ്രതിഷേധം അലയടിക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഛത്തീസ്​ഗഢിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അവിടെ ഒരു പ്രതികരണവും നടത്തിയില്ലെന്നും കോൺഗ്രസ് നിലപാട് പരിശോധിക്കണമെന്നും അദേഹം പറഞ്ഞു. കോൺഗ്രസ് […]

India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; കേസ് ഡയറി ഹാജരാക്കാൻ നിർദേശം നൽകി NIA കോടതി

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി ബിലാസ്പൂർ എൻഐഎ കോടതി. കേസ് ഡയറി പരിശോധിച്ച ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽ തീരുമാനമെടുക്കൂ എന്ന് കോടതി വ്യക്തമാക്കി. അതീവ ഗൗരവമുള്ള കേസായതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. […]

Keralam

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യം തേടി ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക്

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പായി എന്‍ഐഎ കോടതിയെ സമീപിക്കാന്‍ നീക്കം. സീനിയര്‍ അഭിഭാഷകന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഹൈക്കോടതിയില്‍ ഇന്ന് ഹര്‍ജി സമര്‍പ്പിച്ചാല്‍ നടപടിക്രമങ്ങള്‍ നീണ്ടുപോയി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമാണ് തീരുമാനം. […]

India

കന്യാസ്ത്രീകളുടെ മോചനം: ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. നിലവിലുള്ള അഭിഭാഷകനെ മാറ്റി മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാനും ധാരണ.  മനുഷ്യ കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ എന്‍ഐഎയെ കോടതിയെ സമീപിക്കാന്‍ ആയിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സെഷന്‍സ് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ നിയമനടപടികള്‍ സങ്കീര്‍ണമാകും എന്നതിനാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്യാസ […]

India

‘കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കും’; ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ

അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർത്ത് ഛത്തീസ്ഗഢ് സർക്കാർ. ജാമ്യം നൽകിയാൽ മത പരിവർത്തനം ആവർത്തിക്കുമെന്ന് പ്രോസീക്യൂഷൻ. ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും പ്രോസിക്യൂഷൻ ദുർഗ് സെഷൻസ് കോടതിയിൽ വാദിച്ചു. സെഷൻസ് കോടതിയുടെ ഉത്തരവിലാണ് ഈ വിവരങ്ങൾ. ജാമ്യാപേക്ഷയെ […]

India

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ സെഷന്‍സ് കോടതി; ജയിലില്‍ തുടരും

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ദുര്‍ഗ് സെഷന്‍സ് കോടതി. പരിഗണിക്കാന്‍ അധികാരമില്ലെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കി. കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ അധികാരപരിധിയില്‍ വരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ദുര്‍ഗ് സെഷന്‍സ് കോടതി […]

Keralam

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു മത ചിഹ്നങ്ങൾ ഒന്നും സേഫ് അല്ല: പി.കെ.കുഞ്ഞാലികുട്ടി

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് മുസ്‌ലിം ലീഗ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റു മത ചിഹ്നങ്ങൾ ഒന്നും സേഫ് അല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മറ്റു മത ചിഹ്നങ്ങൾ കാണുമ്പോ രോഷം തോന്നുന്ന ആൾക്കൂട്ടം ഉണ്ടാകാം. എന്നാൽ […]