Keralam

രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം

മലപ്പുറം: കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി.പോലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. രണ്ടര വയസുകാരി ഫാത്തിമ നസ്രിന്‍ മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു. കുഞ്ഞിന്റെ […]

Keralam

വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി പൊലീസ്

വ്യാജ മാട്രിമോണിയല്‍ സൈറ്റുകള്‍ക്കെതിരേ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി പൊലീസ്. വിവാഹ പരസ്യങ്ങള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ സജീവമായതോടെയാണ് നിർദേശം. പരസ്യങ്ങള്‍ നല്‍കുന്ന സൈറ്റുകളിലും മറ്റും ഉള്ള പരസ്യങ്ങളുടെ സത്യാവസ്ഥ നേരിട്ട് അന്വേഷിച്ചറിഞ്ഞതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. തെറ്റിധരിപ്പിക്കുന്ന പരസ്യങ്ങളോട് പ്രതികരിച്ച് വഞ്ചിതരാകരുത്. […]

Keralam

സംസ്ഥാനത്ത് കൊടുംക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംക്രിമിനലുകളെ കണ്ടുപിടിക്കുന്നതിലും നിരീക്ഷിക്കുന്നതിലും പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് കണക്കുകള്‍. കഴിഞ്ഞ 3 വർഷത്തിനിടെ ജുഡീഷ്യൽ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ 42 പ്രതികളിൽ 25 പേരെ മാത്രമാണ് പിടികൂടാനായത്. പരോളില്‍ ഇറങ്ങി മുങ്ങിയവരും വിചാരണ കാലയളവിൽ ജാമ്യത്തിലിറങ്ങിയവരുമായ സ്ഥിരം ക്രിമിനലുകളുടെ കാര്യത്തിലാണ് പൊലീസ് ഗുരുതര അനാസ്ഥ […]

Keralam

കണ്ണൂരിലെ ബാങ്ക് ജീവനക്കാരിയുടെ മരണം; ഭർത്താവിനെതിരെ കേസെടുത്തു

കണ്ണൂർ: അടുത്തിലയില്‍ ഭര്‍തൃവീട്ടിലെ പീഡനം മൂലം ബാങ്ക് ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത്  പോലീസ്‌. കേസിൽ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഭർതൃവീട്ടിൽ ദിവ്യ നേരിട്ടത് കടുത്ത പീഡനമെന്നതിൻ്റെ തെളിവുകൾ ആണ് പുറത്തുവന്നത്. ഭര്‍ത്തൃമാതാവിനെയും കേസില്‍ പ്രതി ചേര്‍ത്തു. മരിക്കുന്നതിന്റെ തലേദിവസം സുഹൃത്തുമായുള്ള […]

Keralam

കൊറിയര്‍ സര്‍വീസിൻ്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്

തിരുവനന്തപുരം: കൊറിയര്‍ സര്‍വീസിൻ്റെ പേരില്‍ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഫെഡെക്‌സ് കൊറിയര്‍ സര്‍വ്വീസില്‍ നിന്നാണ് എന്ന വ്യാജേനയൊക്കെ തട്ടിപ്പുകാര്‍ വിളിക്കും. നിങ്ങളുടെ പേരില്‍ ഒരു കൊറിയര്‍ ഉണ്ടെന്നും അതില്‍ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാള്‍ അറിയിക്കുക. നിങ്ങളുടെ പേരില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡും […]

Technology

ടെലിഗ്രാം വഴി സാമ്പത്തിക തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്

സംസ്ഥാനത്ത് ടെലിഗ്രാം വഴിയുള്ള സാമ്പത്തിക തട്ടിപ്പ് സജീവമാകുന്നു. ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. പണം ലഭിച്ചുവെന്നു മറ്റുള്ളവരുടെ സന്ദേശം ഉൾപ്പടെ ഗ്രൂപ്പിൽ ഉറപ്പാക്കിയാണ് പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കും. കേരളാ പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് തട്ടിപ്പ് […]

Keralam

ടെലി​ഗ്രം വഴി ന​ഗ്നവീഡിയോകോൾ ചെയ്ത് ഭീക്ഷണിപ്പെടുത്തി യുവാവില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ

വയനാട്: ടെലി​ഗ്രം വഴി ന​ഗ്നവീഡിയോകോൾ ചെയ്ത് ഭീക്ഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പിടിയിൽ. രാജസ്ഥാൻ സ്വദേശിനിയായ യുവതി ജയ്പൂരിൽ നിന്നാണ് പിടിയിലായത്. യുവാവിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ യുവതി തട്ടിയെടുത്തിരുന്നു. ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും ചേർന്നാണ് രാജസ്ഥാൻ സവായ് മദേപൂർ […]

Keralam

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി, തിരിച്ച് പിടിക്കാന്‍ അതേ രീതിയില്‍ തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

വടക്കാഞ്ചേരി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ പണം തിരികെ ലഭിക്കാനായി അതേ രീതിയില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് കരുവന്‍തുരുത്തി സ്വദേശി സുജിത്താണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വടക്കാഞ്ചേരി സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും 1.93 ലക്ഷം രൂപ കൈക്കലാക്കിയെന്ന കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വര്‍ക്ക് […]

Keralam

അപരിചിതരുടെ വീഡിയോ കോളുകൾ; മുന്നറിയിപ്പുമായി കേരളം പോലീസ്

നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. ഹണിട്രാപ്പിൽപ്പെടുന്നത് ചിലപ്പോൾ നമ്മൾ അറിയാതെ വേണമെങ്കിലും ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും […]

Keralam

ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ച കേസ്; സിഡബ്ല്യുസി അഭിഭാഷകയ്ക്കെതിരെയും സിപിഐഎം നേതാവിനെതിരെയും കേസ്

പത്തനംതിട്ട : പത്തനംതിട്ടയിൽ ആറുവയസുകാരിയെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ സിഡബ്ല്യുസി അംഗമായ അഭിഭാഷകയ്ക്കെതിരെയും സിപിഐഎം അംഗത്തിനെതിരെയും പോലീസ് കേസെടുത്തു. കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും കാര്‍ത്തികയുടെ ഭര്‍ത്താവുമായ അര്‍ജുൻ ദാസാണ് ഒന്നാം പ്രതി. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. എസ് കാര്‍ത്തികയ്ക്കെതിരെയാണ് മലയാലപ്പുഴ പോലീസ് കേസെടുത്തത്. […]