
ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
മലപ്പുറം: ഓട്ടോറിക്ഷയുടെ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീനെ(46) കസ്റ്റഡിയിലെടുത്തു. മുണ്ടുപറമ്പ് ബൈപ്പാസില്‍ മലപ്പുറം പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് ഷിഹാബുദ്ദീന്റെ പക്കൽനിന്നും കുഴല്‍പ്പണം പിടിച്ചെടുത്തത്. ഓട്ടോറിക്ഷയുടെ പിന്നിലെ സീറ്റിനടിയിലെ രഹസ്യ അറയിലാണ് പണം ഒളിപ്പിച്ചിരുന്നത് […]