Keralam

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതി സുകാന്ത് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പിടികൂടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതിനിടെയാണ് കീഴടങ്ങിയത് തിരുവനന്തപുരം ഡിസിപി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് ഡിസിപി അറിയിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി തള്ളിയതിന് പിന്നാലെയാണ് സുകാന്ത് […]

Keralam

‘ഞാൻ ആ തെറ്റ് ചെയ്തിട്ടില്ല; പരാതിയുമായി മുന്നോട്ട് പോകും, ഉപജീവനമാർ​ഗം തകർത്തു’; ബിന്ദു

വ്യാജ മോഷണ പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു. തന്നെ മാനസികമായി തകർത്ത ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ കൂടിയുണ്ടെന്നും മൂന്ന് പൊലീസുകാരാണ് ആത്മഹത്യയുടെ വക്കിൽ വരെയെത്തിച്ചതെന്നും ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു. ഏറ്റവും കൂടുതൽ തന്നെ വേദനിപ്പിച്ചത് എഎസ്ഐ പ്രസന്നൻ ആണെന്ന് ബിന്ദു പറഞ്ഞു. ഒരാൾക്കും കൂടി നടപടിയെടുക്കണം എന്നാലേ […]

Keralam

കള്ളപ്പരാതിയില്‍ ദളിത് യുവതിക്കെതിരെ പൊലീസിന്റെ ക്രൂരത: പിണറായി സര്‍ക്കാരിന്റെ ദളിത് വിരുദ്ധതയുടെ തെളിവെന്ന് ബിന്ദു കൃഷ്ണ

വ്യാജ മോഷണ കേസില്‍പെടുത്തി ദളിത് യുവതിയെ പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരൂര്‍ക്കടപൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും. സമരക്കാര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. പോലീസ് പിന്തിരിഞ്ഞതോടെ സമരക്കാരില്‍ ചിലര്‍ പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിക്കടന്നു. […]

Keralam

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തം; ദുരൂഹത ഇല്ലെന്ന് പോലീസ്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തീപിടുത്തത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസിന്റെ രഹസ്വാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ട്. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണം എന്നാണ് നിഗമനം. അതേസമയം വിദഗ്ധ സംഘത്തിൻ്റെ പരിശോധന കെട്ടിടത്തിൽ നടക്കുകയാണ്. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് കോഴിക്കോട് പുതിയ സ്റ്റാൻഡിലെ വ്യാപാരശാലയ്ക്ക് തീപിടിച്ചത്. ഏഴു മണിക്കൂറിലധികം […]

District News

കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം; 18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ചട്ടം ലംഘിച്ച് ആർഎസ്എസ് അനുഭാവികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം ചേർന്നതിൽ നടപടി. കുമരകത്തെ റിസോർട്ടിൽ രഹസ്യയോഗം ചേർന്ന ആർഎസ്എസ് അനുഭാവികളായ 18 ജയിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ഭരണപരമായ സൗകര്യത്തിന് എന്ന പേരിലാണ് സ്ഥലംമാറ്റം. രഹസ്യയോഗം ചേർന്ന സംഭവം ഗൗരവതരമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ജനുവരി 17ന് രാത്രിയിലാണ് 13 ഡപ്യൂട്ടി […]

Keralam

വിരമിക്കാന്‍ ഒരുദിവസം ബാക്കി, സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് ഐഎം വിജയന് സ്ഥാനക്കയറ്റം

തൃശൂര്‍: വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഫുട്ബോൾ താരം ഐ.എം. വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി. ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം. സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഫുട്‌ബോള്‍ മികവുമായി 18ാം വയസിലാണ് […]

Keralam

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രത്യേക പൊലീസ് സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്. നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം […]

Keralam

കാറ്റാടിയന്ത്ര കമ്പനിയില്‍ നിക്ഷേപം, വന്‍ലാഭം; വാട്സ്ആപ്പ് വഴി പുതിയ തട്ടിപ്പ്: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: പ്രമുഖ കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ വാട്‌സ്ആപ്പില്‍ ലഭിക്കുന്ന സന്ദേശം പുതിയ സാമ്പത്തിക തട്ടിപ്പെന്ന് കേരള പൊലീസ്. സീമെന്‍സ് ഗെയിംസ് റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡ് (SGRE) കമ്പനിയുടെ പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കി ഉത്പന്നങ്ങളില്‍ നിക്ഷേപം ലക്ഷണിച്ചും മണി ചെയിന്‍ മാതൃകയില്‍ കൂടുതല്‍ പേരെ നിക്ഷേപം […]

Keralam

ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്‍പില്‍; എത്തിയത് പറഞ്ഞതിലും അരമണിക്കൂര്‍ മുന്‍പേ, അഭിഭാഷകര്‍ ഒപ്പം

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസിന് മുന്നില്‍ ഹാജരായി. രാവിലെ 10.30ന് നടന്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ അരമണിക്കൂര്‍ മുന്‍പ് 10 മണിക്ക് അഭിഭാഷകര്‍ക്കൊപ്പം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലാണ് നടന്‍ ഹാജരായത്. ഹോട്ടല്‍ […]

Keralam

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ്; അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് ഹൈക്കോടതിയുടെ നിർദേശം. ഇ ഡിയുടെ അന്വേഷണ പരിധിയിലുള്ള മുഴുവൻ ആളുകൾക്കും എതിരെ അന്വേഷണം നടത്തണം. മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. ആരെയും രക്ഷിക്കാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശം നൽകി. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിബിഐ […]