Keralam

നദികളില്‍ ജലനിരപ്പ് ഉയരും, മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണരുത്; പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണമെന്ന് കേരള പൊലീസ്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു […]

Keralam

‘ലോറി തടഞ്ഞ് പോത്തുകളെ മാറ്റിയത് ഞങ്ങള്‍’;ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍

പാലക്കാട്: വടക്കഞ്ചേരിയില്‍ പോത്തുകളെ തട്ടി കൊണ്ടുപോയ സംഭവത്തില്‍ ട്വിസ്റ്റ്. വ്യക്തികളായല്ല പോത്തുകളെ കൊണ്ടുപോയതെന്നും സംഘടന തീരുമാനത്തിന്റെ ഭാഗമായെന്ന് അവകാശപ്പെട്ട് ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്തെത്തി. തങ്ങളാണ് കന്നുകാലികളെ കൊണ്ടുപോയതെന്ന് ആള്‍ കേരള കാറ്റില്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പറഞ്ഞു. സംഘടന തീരുമാനം ലംഘിച്ചും നിയമങ്ങള്‍ […]

Keralam

പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘കാവല്‍ കരുതല്‍’ എന്ന പേരില്‍ പുതിയ പദ്ധതി

തിരുവനന്തപുരം : പോലീസുകാരുടെ ഔദ്യോഗികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ‘കാവല്‍ കരുതല്‍’ എന്ന പേരില്‍ പുതിയ പദ്ധതി. സ്‌റ്റേഷന്‍ തലത്തില്‍ രൂപീകരിക്കുന്ന സമിതിയില്‍ എഡിജിപി തലത്തില്‍ വരെയുള്ള പോലീസുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇനി നേരിട്ട് പരാതി ബോധിപ്പിക്കാം. പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗികവും വ്യക്തിപരവും സര്‍വ്വീസ് സംബന്ധവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് […]

District News

രക്തം ആവശ്യമായി വരുന്നവർക്ക് താങ്ങായി കേരള പൊലീസിന്റെ ‘പോൽ ബ്ലഡ്’

കോട്ടയം: ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചുനൽകാനായി ആരംഭിച്ച കേരള പോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. കേരള പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ […]

Keralam

വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപ പിടികൂടി

പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 64.5 ലക്ഷം രൂപ പിടികൂടി. ഹൈദരാബാദ് സ്വദേശിയായ രാമശേഖര്‍ റെഡ്ഡി (38)യാണ് വാളയാറില്‍ പിടിയിലായത്. എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെയാണ് പ്രതി പിടിയിലായത്. ഹൈദരാബാദിൽ നിന്ന് കുമളിയിലേക്ക് സുഗന്ധവ്യഞ്ജന ഇടപാടിനായി കൊണ്ടുവന്ന പണമെന്നാണ് പ്രതിയുടെ വിശദീകരണം. യാതൊരു രേഖയും കൈവശമില്ലാത്തതിനാൽ പണം ആദായ […]

Keralam

പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം നിയമപാലനത്തെ ബാധിക്കുന്നു ; സഭ വിട്ട് പ്രതിപക്ഷം

തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം നിയമപാലനത്തെ ബാധിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 88 പോലീസുകാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തുവെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. പോലീസില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു. ‘പോലീസിന് […]

Keralam

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്‌ : പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണനും ഡി ശശികുമാരനും മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും അന്തരിച്ച ഫൗസിയ ഹസനും പ്രതികളായി […]

Keralam

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ‌. ജയിൽ‌ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ‌ ജയിലിലെ ഉ​ദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ‌ ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷം വീണ്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് സർക്കാർ നീക്കം. നിയമസഭയിൽ‌ സബ്മിഷനായി പ്രതിപക്ഷ നേതാവ് വി‍ഡി സതീശൻ […]

Keralam

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍ഡിഡി ഓഫീസുകളിലേക്ക് യുവജനസംഘടനകളുടെ മാര്‍ച്ച്, സംഘര്‍ഷം

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും […]

District News

കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി

കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ കാണാനില്ലെന്ന് പരാതി. ഗ്രേഡ് എസ്‌ഐ കെ രാജേഷിനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ അയർക്കുന്നം പോലീസ് കേസെടുത്തു. ജോലി സംബന്ധമായ മാനസിക സമ്മർദം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു. 14ന് രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇന്നലെ രാത്രി വൈകിയും […]