“പുലയന്മാർ സംസ്കൃതം പഠിക്കണ്ട”; കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം, ഡീനിനെതിരെ പോലീസിൽ പരാതി നൽകി ഗവേഷക വിദ്യാർഥി
കേരള സർവകലാശാലയിലെ ഡീൻ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുമായി ഗവേഷക വിദ്യാർഥി. ഡോ സി എൻ വിജയകുമാരിക്കെതിരെ പോലീസിൽ പരാതി നൽകിയത് ഗവേഷക വിദ്യാർഥി വിപിൻ വിജയൻ ആണ്. സംസ്കൃതം പഠിക്കുന്നതിന് ജാതീയമായി അധിക്ഷേപിച്ചെന്നാണ് ആരോപണം.പുലയന്മാർ സംസ്കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു.വിപിനെപ്പോലുള്ള നീച […]
